വേനൽക്കാലം തുടങ്ങിക്കഴിഞ്ഞു... കുളിർമയേകുന്ന ഒരു കുലുക്കി സർബത്ത് ഉണ്ടാക്കിയാലോ. അതും വീട്ടിൽ തന്നെ 

ചേരുവകൾ: 

  • കരിമ്പ് – 1/2 മീറ്റർ നീളത്തിൽ
  • കറുത്ത കസ്കസ് – 1 ടീസ്പൂൺ 
  • വെള്ളം – ആവശ്യത്തിന്
  • ഇഞ്ചി ചെറുതായി നുറുക്കിയത് – 1/2 ടീസ്പൂൺ 
  • ചെറുനാരങ്ങ – 1 
  • പുതിന ഇല 
  • മുളക് –1 കഷണം 
  • ഐസ് ക്യൂബുകൾ 
  • പഞ്ചസാര – ആവശ്യമുണ്ടെങ്കിൽ മാത്രം 

തയാറാക്കുന്ന വിധം 

  • കസ്കസ് കുറച്ചു വെള്ളം ഒഴിച്ചു കുതിരാൻ വയ്ക്കുക.
  • കരിമ്പ് തൊലി കളഞ്ഞു ചെറുതായി മുറിക്കുക. മിക്സിയിൽ വളരെ കുറച്ചു വെള്ളം ചേർത്ത് നന്നായി അരച്ചെടുക്കുക. ഈ ജ്യൂസ് അരിപ്പയിലൂടെ അരിച്ചെടുക്കുക.
  • ഒരു വലിയ ഗ്ലാസിൽ ഈ ജ്യൂസും 1 ടീസ്പൂൺ കസ്കസും ഇഞ്ചിയും പകുതി നാരങ്ങയുടെ നീരും ഒരു കഷ്ണം നാരങ്ങയും പുതിനയും മുളകും ഐസ് കഷ്ണങ്ങളും ഇടുക. ആവശ്യമെങ്കിൽ മാത്രം പഞ്ചസാര ചേർക്കുക. വേറൊരു ഗ്ലാസ് കൊണ്ട് ഈ ഗ്ലാസ്സിനെ അടച്ചു വെച്ചു നന്നായി കുലുക്കുക. 
  • ഗ്ലാസിലേക്ക് ഒഴിച്ചു തണുപ്പോടു കൂടി വിളമ്പുക.

English Summary: Karimbu Kulukki Sarbath