കപ്പ് കേക്ക് ഇഷ്ടപ്പെടുന്നവർക്ക് അര മണിക്കൂറുകൊണ്ട് തയാറാക്കാവുന്ന ബനാന മഫിൻസ് രുചിക്കൂട്ട് പരിചയപ്പെടാം.

ചേരുവകൾ

  • മൈദ -1 1/2 കപ്പ്
  • പഞ്ചസാര പൊടിച്ചത്- 1കപ്പ്
  • ബേക്കിംഗ് സോഡ - 1ടീസ്പ്പൂൺ
  • ഉപ്പ് -1/2 ടീസ്പ്പൂൺ
  • പഴുത്ത പഴം - 3(റോബസ്റ്റ)
  • മുട്ട -1
  • എണ്ണ -1/3 കപ്പ്
  • വാനില എസൻസ്സ് - 1ടീസ്പ്പൂൺ
  • മഫിൻ കപ്പിൽ പുരട്ടാൻ എണ്ണ, മൈദ, ലൈനർ- ആവശ്യത്തിന്.

തയാറാക്കുന്ന വിധം

  • ഒരു ബൗളിൽ  മൈദ, പഞ്ചസാര, ബേക്കിംഗ് സോഡ, ഉപ്പ് ഇവ നന്നായി യോജിപ്പിക്കുക. 
  • അതിനു ശേഷം പഴം നന്നായി ഉടച്ചെടുക്കുക.
  • അതിലേക്ക് മുട്ട എണ്ണ, വാനില എസ്സൻസ് എന്നിവ ചേർത്തു നന്നായി യോജിപ്പിക്കുക. ഇതിലേക്ക് യോജിപ്പിച്ച് വച്ച പൊടികൾ കുറേശ്ശേ ചേർത്ത് നന്നായി ഇളക്കി ചേർക്കുക. 
  • ബേക്ക് ചെയ്യാൻ - കപ്പ് കേക്ക് ട്രേയിൽ ലൈനർ വച്ച് മുക്കൽ അളവിൽ നിറച്ച് 175*C  ൽ 25-30   മിനിറ്റ് ബേക്ക് ചെയ്യുക.
  • സ്റ്റവ് ടോപ്ൽ- ഒരു അപ്പചട്ടിയിൽ കുറച് എണ്ണ തേച്ച് അൽപം മൈദയും ഇട്ട് ഓരോ കുഴിയിലും മാവ്  മുക്കാൽ നിറച്ച്  അതിനെ 2 മിനിറ്റ്  ചൂടാക്കിയ മറ്റൊരു പാത്രത്തിൽ വെച്ച് അടച്ചു വച്ച്  30 മിനിറ്റ് ചെറുതീയിൽ വേവിക്കുക. സ്വാദിഷ്ടമായ ബനാന കപ്പ് കേക്ക്/ മഫിൻ റെഡി.
    English Summary: Banana Muffins