നല്ല അസ്സൽ ചിക്കൻ ബിരിയാണി ഒരു മണിഅരിപോലും ചേർക്കാതെ തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം.

ചിക്കൻ വേവിക്കനുള്ള ചേരുവകൾ

  • ചിക്കൻ - 750 ഗ്രാം
  • എണ്ണ - 2 ടേബിൾ സ്പൂൺ
  • സവാള - 2 നീളത്തിൽ അരിഞ്ഞത്
  • ഇഞ്ചി - 2 ടേബിൾ സ്പൂൺ
  • വെളുത്തുള്ളി - 6 അല്ലി
  • പച്ചമുളക് – 6 എണ്ണം
  • മല്ലിയില, പുതിനയില - ഒരു ചെറിയ പിടി
  • മല്ലിപ്പൊടി- 2 ടീസ്പൂൺ
  • മുളകുപൊടി - 1/2 ടീസ്പൂൺ
  • ചിക്കൻ മസാലപ്പൊടി - 1 ടീസ്പൂൺ
  • തക്കാളി - പകുതി
  • തൈര് - 1/4 കപ്പ്
  • വെള്ളം - 1 കപ്പ്

തയാറാക്കുന്ന വിധം

ആദ്യം എണ്ണയിൽ സവാള വഴറ്റി, അതിലേക്ക് ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, മല്ലിയില, പുതിനയില ഇവയെല്ലാം അരച്ച് ചേർക്കുക. മസാല പൊടികൾ ഓരോന്നായി ചേർത്ത് തക്കാളിയും തൈരും ചേർത്തതിനു ശേഷം ചിക്കൻ ഇട്ടു നന്നായി ഇളക്കുക. 1 കപ്പ് വെള്ളം ഒഴിച്ച് അടച്ചു വച്ച് ചെറുതീയിൽ വേവിക്കുക. കുറച്ച് ഗ്രേവിയോടെ മാറ്റി വയ്ക്കുക.

അരിക്ക് പകരം റവയാണ് ഇവിടെ ഉപയോഗിക്കുന്നത്

  • റവ - 2കപ്പ് വറുത്തത്
  • എണ്ണ / നെയ് - 1 ടേബിൾ സ്പൂൺ
  • ഉണക്ക മുന്തിരി- 1 ടീസ്പൂൺ
  • കറുവപട്ട - 1
  • ഗ്രാമ്പൂ- 8
  • ഏലയ്ക്ക - 4
  • ജാതിക്കാ തൊലി - 1 ചെറിയ കഷ്ണം
  • അണ്ടിപ്പരിപ്പ് - 2 ടേബിൾസ്പൂൺ
  • സവാള - 1 ചെറുത്
  • വെള്ളം - 3 കപ്പ്
  • ഉപ്പ്‌ - ആവശ്യത്തിന്
  • മല്ലിയില, പുതിനയില - 2 ടേബിൾസ്പൂൺ വീതം

എണ്ണഅല്ലെങ്കിൽ നെയ്യ് ചൂടാക്കി ഉണക്ക മുന്തിരി വറുത്ത് കോരുക. അതിന് ശേഷം തന്നിരിക്കുന്ന സാധനങ്ങൾ യഥാക്രമം വഴറ്റി, വെള്ളം ഒഴിച്ച് തിളപ്പിക്കുക. അതിൽ മല്ലിയിലയും  പുതിനയിലയും  റവയും ചേർത്ത് തീ ഓഫ് ചെയ്ത് അടച്ചു വയ്ക്കുക.

5 മിനിറ്റിനു ശേഷം തയാറാക്കിവച്ച റവയിലേക്ക് 1 ടീസ്പൂൺ നെയ്യും ഉണക്കമുന്തിരി വറുത്തതും ചേർക്കുക. ഇത് ചിക്കൻ കറിയുടെ മുകളിൽ നിരത്തി അടച്ച് 10 മിനിറ്റ് ചെറിയ തീയിൽ ദം ഇടുക.

തീ ഓഫ് ചെയത് 10-15 മിനിറ്റ് ശേഷം തുറന്നു വിളമ്പുക. രുചികരമായ ബിരിയാണി റെഡി.

English Summary:  Delicious Chicken Biriyani without Rice