ഗോതമ്പുപൊടി വറുത്തതും പഴവും ചേർത്തൊരു അപ്പം തയാറാക്കിയാലോ?

ചേരുവകൾ 

  • ഗോതമ്പു പൊടി -  ഒരു കപ്പ് 
  • നേന്ത്ര പഴം - രണ്ടെണ്ണം (മീഡിയം സൈസ്)
  • തേങ്ങ - ഒരു കപ്പ് 
  • ശർക്കര പാനി - ഒന്നേകാൽ കപ്പ്
  • നെയ്യ്  - ഒരു ടേബിൾസ്പൂൺ 
  • ഏലക്കായ - പൊടി ആവശ്യത്തിന് 
  • കശുവണ്ടി - ആവശ്യത്തിന് 

തയാറാക്കുന്ന വിധം 

ഒരു പാൻ ചൂടാക്കിയതിലേക്കു ഗോതമ്പു പൊടി ചേർത്ത് വറുത്ത് എടുക്കുക. ഒരു പാനിൽ നെയ്യ് ഒഴിച്ച്  കശുവണ്ടി വറുത്തു കോരി മാറ്റുക. ഇതേ നെയ്യിലേക്കു പഴം ചേർത്ത് വഴറ്റുക. ഇതിലേക്ക് തേങ്ങയും ചേർത്ത് വഴറ്റി എടുക്കുക. ഒരു മിക്സിയുടെ ജാറിലേക്ക് വറുത്ത ഗോതമ്പുപൊടിയും ശർക്കര പാനിയും ചേർത്ത് അടിച്ചെടുക്കുക. ഒരു ബൗളിലേക്കു ഈ മിക്സ് ഒഴിച്ച് ഇതിലേക്ക് പഴം തേങ്ങ മിക്സും ഏലയ്ക്കാപ്പൊടിയും കശുവണ്ടി വറുത്തതും ചേർത്ത് യോജിപ്പിച്ച്  നെയ്യ് തടവിയ പാത്രത്തിൽ ഒഴിച്ച്  ഇഡ്ഡലി പാത്രത്തിൽ വച്ച് ആവിയിൽ വേവിച്ചെടുക്കുക.

English Summary: Wheat Banana Appam