ഉഴുന്ന് ഇല്ലാതെ ഉഴുന്ന് വട അതും വെറും 5 മിനുട്ടിൽ, സാധാരണ വീട്ടിൽ ഉള്ള ചേരുവകൾ മാത്രം മതി. 

ചേരുവകൾ 

1) അവൽ - 1 കപ്പ്‌
2) മല്ലിയില, കറിവേപ്പില - 1 സ്പൂൺ വീതം
3) ഇഞ്ചി, പച്ചമുളക് - 1 സ്പൂൺ വീതം
4) കുരുമുളക് പൊടി - 1/2 സ്പൂൺ
5) സവാള -1/2 കപ്പ്‌ അരിഞ്ഞത്
6) പുളിച്ച ദോശമാവ് - 2സ്പൂൺ
7) ഉപ്പ് -1 സ്പൂൺ
8) എണ്ണ - ആവശ്യത്തിന്
9) വെള്ളം - 100 മില്ലി
10) അരിപ്പൊടി - 4 സ്പൂൺ
11) കോൺഫ്ളോർ - 1 സ്പൂൺ

തയാറാക്കുന്ന വിധം 

ഒരു കപ്പ്‌ അവൽ കഴുകി മിക്സിയുടെ  ജാറിൽ 50 മില്ലി വെള്ളം ചേർത്ത് പേസ്റ്റ് പരുവത്തിൽ തരി തരി ആയി അരച്ച് എടുക്കുക. ശേഷം ഇതിൽ ബാക്കി ചേരുവകളും ചേർത്ത് വീണ്ടും 50 മില്ലി വെള്ളവും ചേർത്ത് ഉഴുന്ന് വടയുടെ ആകൃതിയിൽ എടുക്കുക. എണ്ണ ചൂടാക്കി മീഡിയം ചൂടിൽ പൊരിച്ചു എടുക്കുക. ഇത് ചൂടു ചായയും തേങ്ങ ചമ്മന്തിയും ചേർത്ത് കഴിക്കാം.

English Summary: Medhu Vada