അയൺ കുറയുന്നത് തടയാൻ ഈ പാനിയം കുടിക്കാം. വളരെ ഹെൽത്തിയാണ് പെട്ടെന്ന് തയാറാക്കാം.

ആവശ്യമുള്ള ചേരുവകൾ

  • വെള്ളം - രണ്ടര കപ്പ് 
  • റാഗിപ്പൊടി – രണ്ട് ടേബിൾസ്പൂൺ 

തയാറാക്കുന്ന വിധം

  • പച്ചവെള്ളത്തിൽ റാഗിപ്പൊടി നന്നായി കലക്കുക. അടുപ്പിൽ വച്ച് ഒരു കപ്പ് ആകുന്നതുവരെ തുടർച്ചയായി ഇളക്കി കുറുക്കി എടുക്കുക. 
  • ശർക്കരയോ പഞ്ചസാരയോ ഉപ്പോ ആവശ്യാനുസരണം ചേർത്ത് ചൂടോടെ കുടിക്കാം.

English Summary: Ragi Drink