കടലക്കറിയും പപ്പടവും  അല്ലെങ്കിൽ പഴം ചേർത്ത് ഓട്സ് പുട്ട് കഴിക്കാം.

ചേരുവകൾ

1. പുട്ട് പൊടി -1കപ്പ്
2. ഓട്സ് -1 കപ്പ്
3. വെള്ളം - പാകത്തിന്
4. ഉപ്പ് - 1/2 ടീസ്പൂൺ
5. തേങ്ങാ - ആവശ്യത്തിന്

തയാറാക്കുന്ന വിധം

  • ഓട്സ് തരുതരുപ്പായി പൊടിച്ചെടുക്കുക.
  • ഇതിലേക്ക് പുട്ടിന്റെ പൊടിയും ചേർത്ത് യോജിപ്പിച്ച്  ഉപ്പും വെള്ളവും ചേർത്ത് നനച്ച് 1/2 മണിക്കൂർ മാറ്റി വയ്ക്കുക.
  • ഇനി ആവശ്യമായ വെള്ളം ചേർത്ത് ഒന്നുകൂടി മിക്സിയിൽ കറക്കിയെടുക്കുക.
  • പുട്ട് കുറ്റിയിൽ പൊടി നിറച്ച് വേവിച്ച് എടുക്കാം.

English Summary: Oats Puttu Recipe