പാലുകൊണ്ട് എളുപ്പത്തിൽ പുഡ്ഡിങ് തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം.

ചേരുവകൾ 

  • പാൽ  - ഒന്നര കപ്പ് 
  • മിൽക്‌മെയ്‌ഡ്‌  - അര കപ്പ്
  • ഫ്രഷ് ക്രീം  - അര കപ്പ്
  • ജെലാറ്റിൻ - ഒരു ടേബിൾസ്പൂൺ 
  • വാനില എസ്സൻസ്‌ – അര ടീസ്പൂൺ 

തയാറാക്കുന്ന വിധം 

  • ഒരു ബൗളിൽ അര കപ്പ് പാലും ജെലാറ്റിനും ചേർത്ത് യോജിപ്പിക്കുക. 
  • ഒരു പാനിലേക്കു ഒരു കപ്പ് പാൽ, മിൽക്ക്മെയ്‌ഡ്‌, ഫ്രഷ് ക്രീം, വാനില എസ്സൻസ് എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക. ഈ മിശ്രിതം മീഡിയം ഫ്ലെയിമിൽ ചൂടാക്കുക, ഇളക്കി കൊടുക്കണം. 
  • പാൽ ചൂടായി വരുമ്പോൾ നേരത്തെ മിക്സ്ചെയ്തു വച്ച പാൽ– ജെലാറ്റിൻ മിശ്രിതം ഇതിലേക്ക് ചേർക്കാം. നന്നായി യോജിപ്പിക്കുക. പാൽ തിളച്ചു തുടങ്ങുമ്പോൾ സ്റ്റൗ ഓഫ് ചെയ്യുക. ഈ മിക്സ് ചൂടോടെ  പുഡ്ഡിംഗ് സെറ്റ് ചെയ്യുന്ന പാത്രത്തിൽ ഒഴിച്ച് വയ്ക്കുക. ചൂടാറുമ്പോൾ ഫ്രിഡ്ജിൽ വച്ച് സെറ്റ് ചെയ്യുക. 4 മണിക്കൂർ ഫ്രിഡ്ജിൽ വച്ച ശേഷം പുറത്ത് എടുത്ത് ഇഷ്ടമുള്ള ആകൃതിയിൽ മുറിച്ച് എടുക്കാം.

English Summary: Milk Pudding Recipe