ഉള്ളം കുളിർപ്പിക്കാൻ മാത്രമല്ല ശരീരത്തിന്റെ അമിത വണ്ണം കുറയ്ക്കാനും സഹായിക്കുന്നൊരു സൂപ്പ് പരിചയപ്പെടാം.

ചേരുവകൾ

  • കക്കിരിക്ക മുറിച്ചത് – 1 
  • അവക്കാഡോ – 1 
  • പുതിനയില – 8 ഇലകൾ 
  • ഒലീവ് ഓയിൽ – 1 ടീസ്പൂൺ
  • തൈര് – 1/2 കപ്പ് 
  • പാൽ – 1/2 കപ്പ് 
  • തണുത്ത വെള്ളം – 1/2കപ്പ് 
  • ചെറുനാരങ്ങാനീര് – 1/2 മുറി
  • വെളുത്തുള്ളി – 1 ചെറുത്
  • കുരുമുളകുപൊടി –  1/4 ടീസ്പൂൺ
  • ഉപ്പ് – ആവശ്യത്തിന്

തയാറാക്കുന്ന വിധം

കക്കരിക്ക കഴുകി വൃത്തിയാക്കി തോലോടുകൂടി മുറിച്ച് കഷണങ്ങൾ ആക്കുക. അവക്കാഡോ തോലുകളഞ്ഞ് മുറിച്ച് വയ്ക്കുക. ഇതോടൊപ്പം മറ്റ് എല്ലാ ചേരുവകളും ഒരു മിക്സിയിൽ നന്നായി അരച്ചെടുത്ത് ഒരു പാത്രത്തിലേക്ക് മാറ്റി വിളംമ്പാം.

English Summary: Cucumber Avocado Cold Soup, Weightloss Soup