വിട്ടിൽ വ്യത്യസ്തമായൊരു പലഹാരം തയാറാക്കിയാലോ? മധുരം ചേർത്തും ചേർക്കാതെയും കഴിക്കാം. വളരെ പെട്ടെന്ന് കഴിക്കാവുന്ന രുചികരമായ പലഹാരം എങ്ങനെ തയാറാക്കാമെന്നു നോക്കാം.

ചേരുവകൾ

1. മൈദ – 250 ഗ്രാം
2. പാൽപ്പൊടി – 1/4 കപ്പ്
3. ഉപ്പ് – 1/4 ടീസ്പൂൺ
4. ഏലയ്ക്കാ പൊടിച്ചത് – 1/2 ടീസ്പൂൺ
5. നെയ്യ് – 2 ടേബിൾ സ്പൂൺ
6. വെള്ളം – ആവശ്യത്തിന്

തയാറാക്കുന്ന വിധം

ചേരുവകൾ എല്ലാം ചേർത്ത് ചപ്പാത്തി മാവ് കുഴയ്ക്കുന്നതു പോലെ കുഴച്ച് എടുക്കുക. ഈ മാവ് പരത്തിയെടുത്ത് ചെറിയ വട്ടത്തിൽ മുറിച്ച്, പകുതിയായി മടക്കി കത്തിഉപയോഗിച്ച് ചെറുതായി വരഞ്ഞ് എടുക്കാം. ചൂടായ എണ്ണയിൽ ഇട്ട് വറുത്ത് എടുക്കാം. മധുരം വേണ്ടാത്തവർക്ക് പഞ്ചസാരപ്പാനിയിൽ മുക്കാതെ കഴിക്കാം. 

300 ഗ്രാം പഞ്ചസാര ഒരു കപ്പ് വെള്ളം ചേർത്ത് പാനിയാക്കുക. ഇതിലേക്ക് അരമുറി നാരങ്ങാ നീര് പിഴിഞ്ഞ് ഒഴിക്കാം. ഈ പഞ്ചസാരപ്പാനിയിൽ വറുത്തുവച്ചിരിക്കുന്ന പലഹാരം മുക്കി എടുത്ത് കഴിക്കാം.

English Summary: Special Sweet Snack