രോഗപ്രതിരോധ ശേഷി കൂട്ടാനും പനി, ജലദോഷം, ചർമ്മ രോഗങ്ങൾ എന്നിവ കുറയ്ക്കാൻ സഹായിക്കുന്ന ഒരു  ഹെൽത്തി ഡ്രിങ്കാണിത്.

ചേരുവകൾ

  • പച്ചമഞ്ഞൾ   –  1 കഷണം 
  • ഇഞ്ചി           - 1 കഷണം 
  • തേൻ           - 2 ടേബിൾസ്പൂൺ 
  • കുരുമുളക്     - 25 എണ്ണം 
  • പനംകൽക്കണ്ടം - 3 വലുത് 
  • നാരങ്ങനീര്        - 1 ടേബിൾസ്പൂൺ 
  • വെള്ളം             - 1 കപ്പ് 

തയാറാക്കുന്ന വിധം

പച്ചമഞ്ഞൾ,  ഇഞ്ചി,  കുരുമുളക്, പനംകൽക്കണ്ടം എന്നിവ ചതച്ചെടുത്ത് മിക്സിയുടെ ജാറിൽ ഇടുക. ഇതിലേക്ക് നാരങ്ങാനീരും തേനും രണ്ട് ടേബിൾ സ്പൂൺ വെള്ളവും ചേർത്ത് നന്നായി അരച്ചെടുക്കുക. ബാക്കി വെള്ളവും ചേർത്ത് 30 സെക്കൻഡ് അടിച്ചെടുക്കുക. തൊണ്ടവേദന ഉള്ളപ്പോൾ ചെറുചൂടുവെള്ളം ഉപയോഗിക്കാം. മെഡിക്കൽ ഡ്രിങ്ക് തയാറായിക്കഴിഞ്ഞു. കുട്ടികൾക്ക് കൊടുക്കുമ്പോൾ തേൻ കൂടുതൽ ചേർത്ത് അരിച്ചു കൊടുക്കാം

English Summary: Healthy Drink