ഈ ചൂടിൽ ഒരൽപ്പം ആശ്വാസം കിട്ടാനും ദാഹം മാറ്റാനും ഒരു ഉഗ്രൻ ഡ്രിങ്ക്  മസാല ചാസ്സ്. നോർത്ത് ഇന്ത്യയിൽ സർവ്വ സാധരണ ആയി ഉണ്ടാക്കുന്ന ഒരു സ്പെഷ്യൽ ഡ്രിങ്ക് ആണിത്. ചൂടിനെ തോല്പിക്കാൻ ഇതിലും നല്ല ഡ്രിങ്ക് ഇല്ല. അതെ പോലെ തന്നെ ദഹന സംബന്ധ മായ പ്രശ്നങ്ങൾ കുറക്കാനും ഇതു സഹായിക്കും. 

ചേരുവകൾ :

1. തൈര് - 1 കപ്പ്
2. പുതിനയില - 20 എണ്ണം
3. മല്ലിയില അരിഞ്ഞത് - 3 ടീസ്പൂൺ
4. ബ്ലാക്ക് സാൾട്ട് - 1 ടീസ്പൂൺ
5. പച്ചമുളക് - 1 എണ്ണം
6. ജീരകപ്പൊടി - 1/2 ടീസ്പൂൺ
7. ചാറ്റ് മസാല -1/4 ടീസ്പൂൺ
8. വെള്ളം - ഒരു കപ്പ്

തയാറാക്കുന്ന വിധം :

ഒരു മിക്സിയുടെ ജാറിൽ തൈര്, പുതിനയില, മല്ലിയില അരിഞ്ഞത്, ബ്ലാക്ക് സാൾട്ട്, പച്ചമുളക്, ജീരകപ്പൊടി, ചാറ്റ് മസാല കുറച്ചു വെള്ളം എന്നിവ ചേർത്ത് നന്നായി അടിച്ചെടുക്കുക.

English Summary: Masala Chass, Spicy Buttermilk