ഇനി ബാക്കി വന്ന പുട്ട് കളയണ്ട; രസികൻ ചൈനീസ് ഡിഷ് ആക്കി എടുക്കാം!
രാവിലത്തെ തിരക്കിൽ ഒരു കുറ്റി പുട്ട് ഒന്നും കഴിക്കാൻ നേരമുണ്ടാകില്ല. ബാക്കി വന്ന പുട്ട് വൈകുന്നേരം രുചികരമായൊരു ചൈനീസ് വിഭവമാക്കിയാലോ?
ചേരുവകൾ
- പുട്ട് – 3 കഷണങ്ങൾ
- സവാള – 1 എണ്ണം, ചെറുതാക്കി നുറുക്കിയത്
- വെളുതുള്ളി – 2 അല്ലി
- പച്ചമുളക് – 2
- ബീൻസ് – 1/2 കപ്പ്
- കാരറ്റ് – 1/2 കപ്പ്
- കാപ്സിക്കം – 1/2 കപ്പ്
- സോയാസോസ് – 1 ടീസ്പൂൺ
- ചില്ലി സോസ് – 1 ടീസ്പൂൺ
- ഒനിയൻ റിങ്സ് – 1 ടീസ്പൂൺ
- കുരുമുളകുപൊടി – 1 ടീസ്പൂൺ
- ഉപ്പ് – ആവശ്യത്തിന്
- ഓയിൽ – 1 ടേബിൾസ്പൂൺ
- ഓംലെറ്റ് – 1 എണ്ണം
തയാറാക്കുന്ന വിധം
- പുട്ടിലെ തേങ്ങ മാറ്റി, കൈ കൊണ്ട് പൊടിച്ചു വയ്ക്കാം.
- ഒരു പാൻ ചൂടാക്കി ഓയിൽ ഒഴിച്ച് ഉള്ളി ചേർത്ത് വഴറ്റുക. ശേഷം വെളുത്തുള്ളി, പച്ചമുളക്, പച്ചക്കറികൾ എന്നിവ ചേർക്കുക.
- അതു വഴന്നു വന്നാൽ സോസ് ചേർക്കുക, കുരുമുളക് പൊടി ചേർത്ത് നന്നായി യോജിപ്പിക്കുക. ഓംലറ്റ് ചെറിയ പീസ് ആക്കി ഇതിലേക്ക് ചേർത്ത് കൊടുക്കാം. ഇതിലേക്ക് പൊടിച്ചു വച്ച പുട്ട് ചേർക്കാം.
- സ്പ്രിങ് ഒനിയൻ ചേർത്ത് തീ ഓഫ് ചെയ്യാം.
English Summary: Leftover Puttu Recipe