നാടൻ ചേമ്പ് ചേർത്ത് രുചികരമായ മസാല കറി തയാറാക്കിയാലോ?

ചേരുവകൾ

  • ചേമ്പ് - 200 ഗ്രാം
  • സവാള - 2
  • വെളുത്തുള്ളി - 3 
  • പച്ചമുളക് - 2 
  • കറിവേപ്പില - ആവശ്യത്തിന്
  • മുളകുപൊടി –  1 ടീസ്പൂൺ
  • മല്ലിപ്പൊടി  - 1/2 ടീസ്പൂൺ
  • മഞ്ഞൾപ്പൊടി  - 1/2 ടീസ്പൂൺ
  • തക്കാളി - 3/4 കപ്പ്
  • വെള്ളം - 2 കപ്പ്

തയാറാക്കുന്ന വിധം

പാനിൽ എണ്ണ ഒഴിച്ചു കടുക് പൊട്ടിക്കുക. അതിൽ ജീരകം ചേർത്ത് മൂപ്പിച്ച് ഉള്ളിയും വെളുത്തുള്ളിയും പച്ചമുളകും കറിവേപ്പിലയും ചേർത്ത് വഴറ്റി മുളകുപൊടിയും മല്ലിപ്പൊടിയും മഞ്ഞൾപ്പൊടിയും ചേർത്ത് മൂപ്പിച്ചു തക്കാളി ചേർത്ത് അടച്ചുവച്ചു എണ്ണത്തെളിയുന്നതുവരെ ചെറിയ തീയിൽ വേവിക്കുക. അതിൽ ചേമ്പും വെള്ളവും ചേർത്ത് അടച്ചു വച്ച് ചെറിയതീയിൽ ചെമ്പുവെന്തു ചറുകുറുകുന്നതുവരെ വേവിക്കുക. 

English Summary: Chembu Masala Recipe