പാവയ്ക്ക കൊണ്ട്  ഒട്ടും കയ്പ്പില്ലാതെ മാസങ്ങളോളം സൂക്ഷിക്കാവുന്ന  അച്ചാർ  എങ്ങനെ ഉണ്ടാക്കാം എന്നു നോക്കാം.

ചേരുവകൾ 

1. പാവയ്ക്ക - 2 എണ്ണം
2. നല്ലെണ്ണ - 50 മില്ലി
3. മുളകുപൊടി - 2 ടീസ്പൂൺ
4. കായപ്പൊടി - 3/4 ടീസ്പൂൺ
5. ഉലുവപ്പൊടി - 1/2 ടീസ്പൂൺ
6. പുളി - നെല്ലിക്ക വലിപ്പത്തിൽ

തയാറാക്കുന്ന വിധം 

1. പാവയ്ക്ക നീളത്തിൽ ചെറുതാക്കി കനം കുറച്ച് അരിയുക. അതിനുശേഷം കുറച്ചു നേരം വെയിൽ കൊള്ളിച്ച് ഉണക്കുക. അല്ലെങ്കിൽ വറത്തെടുക്കുക.
2. പുളി വെള്ളത്തിൽ ഇട്ട് അതിന്റെ ജ്യൂസ്‌ ഒരു പാനിൽ ഒഴിച്ച് ചൂടാക്കി വറ്റിച്ചെടുക്കുക.
3. ഒരു പാനിൽ നല്ലെണ്ണ ചൂടാക്കി പാവയ്ക്ക നല്ലതു പോലെ വറത്തു മാറ്റുക.
4. അതെ എണ്ണയിൽ ചെറു തീയിൽ മുളകുപൊടി, കായപ്പൊടി, ഉലുവപ്പൊടി എന്നിവ ഇട്ടു യോജിപ്പിക്കുക. ഇതിലേക്കു പാവയ്ക്ക വറുത്തത് ചേർക്കുക.
5. പുളി കുറുക്കിയതും  ഉപ്പും ചേർത്ത് ചൂടാക്കുക. രണ്ട് ദിവസം വച്ചതുനു ശേഷം ഉപയോഗിച്ചാൽ കൂടുതൽ രുചികരമാണ്.

English Summary: Bittergourd Pickle Recipe