ജോലിക്കാർക്കും മടിയന്മാർക്കും  ഹെൽത്തി ഭക്ഷണ പ്രേമികൾക്കും വേണ്ടി തേങ്ങ ചേർക്കാതെ വെറും 5 മിനുട്ടിൽ ഒരു കാബേജ്  തോരൻ. അതും നിങ്ങൾ ഇത് വരെ ചെയ്തിട്ടില്ലാത്ത  രീതിയിലും രുചിയിലും. 

ചേരുവകൾ 

  • കാബേജ്
  • ഉഴുന്ന് -2 സ്പൂൺ 
  • കടല പരിപ്പ് -2സ്പൂൺ 
  • കടുക് -1/2 സ്പൂൺ 
  • വറ്റൽ മുളക് -1
  • ചെറിയ  ഉള്ളി -4
  • മഞ്ഞൾപ്പൊടി -1/2 സ്പൂൺ 
  • ഉപ്പ് - ആവശ്യത്തിന് 
  • എണ്ണ -1സ്പൂൺ 
  • കറിവേപ്പില 

തയാറാക്കുന്ന വിധം 

1. ഒരു ചെറിയ പാനിൽ ഒരു സ്പൂൺ ഉഴുന്നും  ഒരു സ്പൂൺ കടല പരിപ്പും 1/4സ്പൂൺ ഉപ്പും ഇട്ട് ചൂടാക്കി പൊടിച്ചു എടുക്കുക. 

2. ഒരു പാനിൽ എണ്ണ ഒഴിച്, കടുക് കടല പരിപ്പ്, ഉഴുന്ന്, വറ്റൽ മുളക്, കറിവേപ്പില ഉള്ളി  ചേർത്ത് വഴറ്റുക. 

3. മഞ്ഞൾപ്പൊടി 1/4 സ്പൂൺ ചേർത്ത് യോജിപ്പിക്കുക, ശേഷം കാബേജ്  ചേർത്ത് 3 മിനിറ്റ് അടച്ചു വെച്ച് വേവിക്കുക. 

4. ഇതിൽ 3 സ്പൂൺ ഉഴുന്ന് – കടല പരിപ്പ് പൊടിച്ചത് ചേർത്ത്  ഒരു മിനിറ്റ് ചെറു തീയിൽ വേവിച്ചാൽ ഒരു പുതിയ രുചിയിൽ വളരെ എളുപ്പത്തിൽ ക്യാബേജ് തോരൻ റെഡി.

English Summary: Cabbage Thoran