പ്രായഭേദമെന്യേ ഓട്സ് പരീക്ഷിക്കാത്ത മലയാളി ഇന്നില്ല. അതിന്റെ രുചിയോ മണമോ നിറമോ പാചക വൈദഗ്ദ്യമോ ഒന്നുമല്ല, മറിച്ച് പോഷകമൂല്യവും ഔഷധഗുണവും അവ സമ്മാനിക്കുന്ന ഉൗർജവും ആരോഗ്യവുമൊക്കെ ഓട്സിന്റെ മൂല്യം വർധിപ്പിച്ചു എന്നുപറയാം.

ഓട്സിന്റെ  ഗുണങ്ങൾ നഷ്ടപ്പെടാതെ കഴിക്കാൻ ഓട്സ് മസാല എങ്ങനെ തയാറാക്കാമെന്നു നോക്കാം.

ചേരുവകൾ

  • തവിടുള്ള ഓട്സ്  - മുക്കാൽ കപ്പ്
  • സവാള                  - ഒരെണ്ണം
  • കാരറ്റ്                   - ഒരെണ്ണം
  • തക്കാളി                - ഒരെണ്ണം
  • പച്ചമുളക്             - 2 എണ്ണം 
  • ഗരം മസാല        - 1/2 ടേബിൾസ്പൂൺ
  • വെളിച്ചെണ്ണ        - 2 ടേബിൾസ്പൂൺ
  • ഉപ്പ്                    – ആവശ്യത്തിന്
  • വെള്ളം              –  ഒന്നരക്കപ്പ്

തയാറാക്കുന്ന വിധം

ഒരു പാത്രം ചൂടാക്കി അതിൽ എണ്ണയൊഴിച്ചു ചൂടായി വരുമ്പോൾ ചെറുതായി അരിഞ്ഞ സവാള, കാരറ്റ്, പച്ചമുളക് എന്നിവ വഴറ്റിയെടുക്കുക. ചെറുതായി അരിഞ്ഞ തക്കാളി ചേർത്ത്  വേവിച്ച്‌ എടുക്കുക. ഇതിലേക്ക് ഓട്സ് ചേർത്ത് മൂന്ന് മിനിറ്റ് വഴറ്റി ഉപ്പും ഗരംമസാലയും ചേർക്കാം. ആവശ്യത്തിന് വെള്ളവും ചേർത്ത് ആറുമിനിറ്റ് വേവിച്ച് എടുക്കാം. ഇടയ്ക്ക് ഇളക്കി കൊടുക്കണം. ഹെൽത്തി ഓട്സ് മസാല റെഡി. 

Note - ഇതിലേക്ക് ഇഷ്ട്ടമുള്ള പച്ചക്കറികളും ചേർക്കാം.

English Summary: Oats Masala Recipe