വളരെ കുറച്ച് ചേരുവകൾ കൊണ്ട് ഉഗ്രൻ രുചിയിൽ ചിക്കൻ ബിരിയാണി തയാറാക്കുന്നത് എങ്ങനെയെന്നു നോക്കിയാലോ?

ചേരുവകൾ

  • ചിക്കൻ - 1 കിലോ  
  • സവാള - 2 വലുത് 
  • തക്കാളി - 2 വലുത്
  • ഇഞ്ചി - വെളുത്തുള്ളി പേസ്റ്റ് - 1 ടേബിൾസ്പൂൺ  
  • പച്ചമുളക് - 1 
  • നെയ്യ് - 1 ടീസ്പൂൺ  
  • ബിരിയാണി മസാല - 2 വലിയ ടീസ്പൂൺ 
  • മഞ്ഞൾപ്പൊടി - 1/2 ടീസ്പൂൺ 

തയാറാക്കുന്ന വിധം

∙ അരി വേവിച്ച്, വെള്ളം വാർത്ത് എടുക്കുക. 

∙ ചുവട് കട്ടിയുള്ള ഒരു നോൺ സ്റ്റിക്ക് പാത്രം ചൂടാക്കി നെയ്യും സൺഫ്ലവർ ഓയിലും ഒഴിച്ച് ചൂടായി കഴിയുമ്പോൾ നീളത്തിൽ കനം കുറച്ച് അരിഞ്ഞു വച്ചിരിക്കുന്ന സവാള ചേർക്കുക.

∙ സവാള നന്നായി മൂത്തു വരുമ്പോൾ ചിക്കൻ കഷണങ്ങൾ ചേർക്കാം. പകുതി വേവാകുമ്പോൾ ഇഞ്ചി-വെളുത്തുളളി പേസ്റ്റും പച്ചമുളകും ചേർക്കാം.

∙ ഇതെല്ലം നന്നായി വഴറ്റുക, ശേഷം തക്കാളി ചേർത്ത് കൊടുക്കുക. തക്കാളി നന്നായി അലിഞ്ഞു ചേരുന്ന സമയത്തു ബിരിയാണി മസാല ചേർത്ത് കൊടുക്കാം. നന്നായി യോജിപ്പിച്ച് എടുക്കുക, ഈ ചേരുവകൾ ചെറിയ ഫ്ലെയ്മിൽ  ഇട്ട് നന്നായി വഴറ്റുക.

∙ എണ്ണ തെളിഞ്ഞു വരുമ്പോൾ, പകുതി ചിക്കൻ മിക്സ് എടുത്ത് മാറ്റുക.

∙ ബേസ് ലെയർ ആയ ചിക്കൻ മിക്സിന്റെ മുകളിൽ വേവിച്ചു വെച്ച ചോറ് പകുതി ചേർക്കുക. ബൗളിൽ മാറ്റി വെച്ച ചിക്കൻ മിക്സ് മൂന്നാമത്തെ ലെയർ ആയി ചേർത്ത് കൊടുക്കുക.

∙ ശേഷം ഏറ്റവും ചെറിയ ഫ്ളെയിമിൽ ദം ചെയ്യാനായി 30 മിനിറ്റ്  വയ്ക്കുക. കശുവണ്ടിപരിപ്പും കിസ്മിസും വറുത്ത് എടുത്ത് അലങ്കരിച്ച് കഴിക്കാം.

English Summary: Chicken Biryani Recipe