എണ്ണിയാലൊടുങ്ങാത്ത ഗുണങ്ങളുള്ള ധാന്യമാണ് റാഗി. അമിനോ ആസിഡുകളുടെയും ഇരുമ്പുസത്തിന്റെയും കലവറയായ റാഗി ഭക്ഷണത്തിലുൾപ്പെടുത്തിയാൽ രക്തവർദ്ധനവിനും പ്രതിരോധശക്തിക്കും ക്ഷീണം അകറ്റാനും ഫലപ്രദമാണ്.

ചേരുവകൾ

▪️റാഗി - ¼ കപ്പ്
▪️പാൽ - 1 കപ്പ്
▪️വെള്ളം - 1 കപ്പ്
▪️ഈന്തപ്പഴം - 2 എണ്ണം
▪️ഏലയ്ക്കപൊടിച്ചത് - 2 നുള്ള്
▪️ആപ്പിൾ – ആവശ്യത്തിന്
▪️മാതളം – ആവശ്യത്തിന്

തയാറാക്കുന്ന വിധം 

▪️റാഗി പൊടിച്ച ശേഷം വെള്ളം ചേർത്ത് മിക്സിയിൽ അടിച്ച് അരിച്ചെടുക്കുക.

▪️അരിച്ചെടുത്ത റാഗിയിലേക്ക് ആവശ്യത്തിന് വെള്ളം ചേർത്ത് റാഗി വേവിച്ച ശേഷം പാലും അരച്ച ഈന്തപ്പഴവും ചേർത്ത് കുറുകി വരുമ്പോൾ ഏലയ്ക്കാപ്പൊടി ചേർക്കുക.

▪️തണുത്തശേഷം റാഗിയിലേക്ക് ആപ്പിളും മാതളനാരങ്ങയും ചേർത്ത്  കുടിക്കാവുന്നതാണ്. 

English Summary: Healthy Ragi Drink