ചോറിനും ചപ്പാത്തിക്കും ഒപ്പം കഴിക്കാവുന്ന കറി  എളുപ്പത്തിൽ എങ്ങനെ ഉണ്ടാക്കാമെന്നു നോക്കാം. 

ചേരുവകൾ :

1. വഴുതനങ്ങ - 4 എണ്ണം
2. നാളികേരം - 1/2 കപ്പ്
3. തൈര് - 1/2 കപ്പ്
4. മുളകുപൊടി - 1 ടീസ്പൂൺ
5. മഞ്ഞൾപ്പൊടി - 1/4 ടീസ്പൂൺ
6. ജീരകം - 1/2 ടീസ്പൂൺ
7. ഉപ്പ് - ആവശ്യത്തിന്
8. കായം - 1 നുള്ള്
9. കടുക് - 1/4 ടീസ്പൂൺ
10. വെളിച്ചെണ്ണ - 4 ടീസ്പൂൺ
11. മല്ലിയില അരിഞ്ഞത്

തയാറാക്കുന്ന വിധം :

1. വഴുതനങ്ങ വട്ടത്തിൽ കനം കുറച്ച് അരിഞ്ഞ് ഉപ്പ്, മഞ്ഞൾപ്പൊടി, മുളകുപൊടി എന്നിവ പുരട്ടി ഒന്നര ടീസ്പൂൺ വെളിച്ചെണ്ണയിൽ വറുത്തെടുക്കുക. 

2. നാളികേരം, കടുക്, മുളകുപൊടി എന്നിവ 3 ടീസ്പൂൺ വെള്ളം കൂട്ടി നന്നായി അരയ്ക്കുക. 

3. അരപ്പിലേക്ക് ഉടച്ച തൈരും കുറച്ച് ഉപ്പും ചേർത്ത് യോജിപ്പിക്കുക.

4. അതിലേക്ക് വറുത്ത വഴുതനങ്ങ ഇടുക.

5. ഒരു ടീസ്പൂൺ വെളിച്ചെണ്ണയിൽ ജീരകം ഇട്ട് പൊട്ടിച്ച ശേഷം കായം ഇടുക. തീ അണച്ച ശേഷം 1/4 ടീസ്പൂൺ മുളകുപൊടി ഇട്ട് ഇളക്കുക. ഇത് കറിയിൽ ചേർത്ത് അരിഞ്ഞ മല്ലിയിലയും യോജിപ്പിച്ച് വിളമ്പാം.

English Summary: Brinjal Curry