ആരും കൊതിക്കുന്ന രുചിയിൽ മത്തങ്ങാ ഷേക്ക് തയാറാക്കിയാലോ? മത്തങ്ങാ ഇഷ്ടമല്ലാത്തവരും ഇഷ്ടപ്പെടുന്നൊരു രുചിയാണ്.

ചേരുവകൾ:                              

  • മത്തങ്ങ – 11/2 കപ്പ്      
  • പഞ്ചസാര വേവിക്കാനുള്ളത്‌ - 1/3 കപ്പ്                        
  • ഫ്രോസൺ പാൽ - 1/2 കപ്പ്          
  • പഞ്ചസാര - 1/4 കപ്പ്    
  • തണുത്ത പാൽ –1/2 ലിറ്റർ    
  • വനില ഐസ്ക്രീം – 4-5 സ്‌കൂപ് 

തയാറാകുന്ന വിധം :                          

ഫ്രൈയിങ് പാൻ ചൂടാക്കി മത്തങ്ങയും പഞ്ചസാരയും ചേർത്ത് നന്നായി വേവിച്ച് എടുക്കണം. ഇത് തണുത്ത ശേഷം മിക്സിയുടെ ജാറിലിട്ട് ഫ്രോസൺ പാൽ, പഞ്ചസാര, ഐസ് ക്രീം എല്ലാം ചേർത്ത് നന്നായി അടിച്ച് എടുത്ത് കുടിക്കാം.

English Summary: Pumpkin Shake Recipe