വീട്ടിൽ ബ്രഡ് ബാക്കി വരുമ്പോൾ എപ്പോഴും അത് കളയുകയാണോ?  ഈ വ്യത്യസ്തമായ റെസിപ്പി നിങ്ങൾക്ക് ഉപകാരപ്രദമായിരിക്കും

ചേരുവകൾ

  • ബ്രഡ് – നാല് കഷണം
  • വെളുത്തുള്ളി – 6 അല്ലി പൊടിയായി അരിഞ്ഞത് 
  • ഇഞ്ചി – ഒരിഞ്ചു കഷ്ണം പൊടിയായി അരിഞ്ഞത് 
  • പച്ചമുളക് –2 എണ്ണം വട്ടത്തിലരിഞ്ഞത് 
  • സവാള-1 പൊടിയായി അരിഞ്ഞത്
  • സ്വീറ്റ് കോൺഫ്ലോർ - ഒരു കപ്പ് 
  • കുരുമുളകുപൊടി – ഒരു ടീസ്പൂൺ
  • കെച്ചപ്പ് – 1 ടേബിൾസ്പൂൺ 
  • സോയ സോസ് – 2 ടേബിൾസ്പൂൺ
  • മുട്ട – നാലെണ്ണം
  • മല്ലിയില – ആവശ്യത്തിന്

തയാറാക്കുന്ന വിധം

ഒരു പാൻ അടുപ്പത്ത് വച്ച് ചൂടാകുമ്പോൾ ബ്രഡ് രണ്ട് വശവും ഇളം ബ്രൗൺ ആകുന്നതുവരെ മുറിച്ചെടുത്ത് കഷണങ്ങളായി മുറിച്ച് മാറ്റി വയ്ക്കുക. അതേ പാനിൽ എണ്ണ ചൂടാക്കി വെളുത്തുള്ളി മുതൽ സോയ സോസ് വരെയുള്ള സാധനങ്ങൾ യഥാക്രമം വഴറ്റുക. ഇതിലേക്ക് മുട്ട ചേർത്ത് പകുതി വേവ് ആകുമ്പോൾ  മല്ലിയില വിതറി മുറിച്ചുവെച്ച ബ്രെഡ് കഷ്ണങ്ങൾ ചേർത്തിളക്കുക ചൂടോടെ ഉപയോഗിക്കാം.

English Summary : Bread Recipes