പഴം കഴച്ചിട്ട് പഴത്തൊലി വെറുതേ വലിച്ചെറിയരുതേ, പഴത്തൊലികൊണ്ട് അസാധ്യരുചിയിൽ ഒരു തോരൻ (ഉപ്പേരി) തയാറാക്കിയാലോ? വെറും പത്ത് മിനിറ്റുമാത്രം മതി പാചകം ചെയ്തെടുക്കാൻ. ധാരാളം ഫൈബർ ഇതിൽ അടങ്ങിയിട്ടുണ്ട്.

ചേരുവകൾ

  • പഴത്തൊലി – 3 എണ്ണം
  • വെളുത്തുള്ളി – 3 അല്ലി
  • ചെറിയ ഉള്ളി – 6 എണ്ണം
  • പച്ചമുളക് – 2 എണ്ണം
  • നാളികേരം ചിരകിയത് – അര കപ്പ്
  • ഉപ്പ് – ആവശ്യത്തിന്

തയാറാക്കുന്ന വിധം

ചേരുവകൾ എല്ലാം നന്നായി യോജിപ്പിക്കുക. ഫ്രൈയിങ് പാൻ ചൂടാക്കി ചേരുവകൾ എല്ലാം ഇട്ട്, വളരെ കുറച്ച് വെള്ളം ചേർത്ത് പത്ത് മിനിറ്റ് അടച്ചു വച്ച് വേവിക്കുക.

English Summary : Variety Thoran Recipe