സൂപ്പർ ഹിറ്റ് ഡാൽഗോന കോഫിക്കു ശേഷം വെല്ലുവിളിയുമായി വരുന്നു മേലാൻഗ കോഫി.

ചേരുവകൾ :

1.ചൂടു പാൽ - 100 മില്ലി
 2.ഇൻസ്റ്റന്റ് കാപ്പി പൊടി - 1/2 ടീസ്പൂൺ
3.തേൻ - 1 ടീസ്പൂൺ

തയാറാക്കുന്ന വിധം :

ഒരു ഗ്ലാസിൽ കാപ്പി പൊടി ഇട്ട്  അതിലേക്കു ചൂടു വെള്ളം ഒഴിച്ച് നന്നായി ഇളക്കി തണുക്കാൻ വയ്ക്കുക. അതിനു ശേഷം തിളപ്പിച്ച പാൽ നന്നായി അടിച്ചെടുത്ത് പത വരുത്തുക. ഇനി ഒരു ഗ്ലാസ്സിൽ തേൻ ഒഴിക്കുക. അതിനു മുകളിൽ ആയി പത വീഴാതെ പാൽ മാത്രം ഒഴിക്കുക. അതിനു മുകളിൽ പത ഇട്ടു കൊടുക്കുക. അതിന്റെ ഒരു ഭാഗത്തു സ്പൂൺ കമഴ്ത്തി പിടിച്ചിട്ട് അതിനു മുകളിലൂടെ കാപ്പി കുറേശേ ഒഴിച്ച് കൊടുക്കുക. പത മുകളിലേക്കു നന്നായി പൊങ്ങി വരുന്ന വരെ ഒഴിക്കണം. 

English Summary: Melange coffee