ഇഫ്താർ വിരുന്നിന് തരിക്കഞ്ഞിക്ക് പകരം രുചികരമായ ചെറുപഴം പാൽ പാനീയം തയാറാക്കിയാലോ?

ചേരുവകൾ

  • ചെറുപഴം അല്ലെങ്കിൽ മൈസൂർപ്പഴം – 3
  • തണുപ്പിച്ച പാൽ – രണ്ട് ഗ്ലാസ്
  • പഞ്ചസാര – 2 ടേബിൾ സ്പൂൺ
  • ചൗവ്വരി വേവിച്ചത് – 2 ടേബിൾ സ്പൂൺ
  • മാതളനാരങ്ങാ അല്ലി – അലങ്കരിക്കാൻ

തയാറാക്കുന്ന വിധം

പഴം ചെറിയ കഷ്ണങ്ങളാക്കി മുറിച്ച് കുറച്ച് പാലും പഞ്ചസാരയും ചേർത്ത് മിക്സിയിൽ അടിച്ച് എടുക്കാം. ഇതിലേക്ക് ആവശ്യത്തിന് പാലും ചൗവ്വരി വേവിച്ചതും മാതളനാരങ്ങാ അല്ലികളും ചേർത്ത് നന്നായി യോജിപ്പിച്ച് വിളംമ്പാം.

English Summary: Iftar Recipe,  Easy Milk Drink