മുട്ട തേങ്ങാ ചമ്മന്തിയിൽ പൊതിഞ്ഞ് കട്ലറ്റ് പോലെ വറുത്തെടുക്കുന്ന ഈ പലഹാരം ഏറെ രുചികരമാണ്.

ചേരുവകൾ

  • കാട മുട്ട            - 4 എണ്ണം (പുഴുങ്ങിയത്)
  • മല്ലി ഇല            - 1/4 കപ്പ്
  • പുതിനയില       - 1/4 കപ്പ്
  • നാളികേരം         - 1  കപ്പ്
  • പച്ചമുളക്           - 4 എണ്ണം (എരിവ് അനുസരിച്ച്)
  • നാരങ്ങാനീര്     -   1/2 ടേബിൾസ്പൂൺ
  • ഇഞ്ചി                 - 1 ടീസ്പൂൺ
  • ബ്രഡ് പൊടി     - 1/2 കപ്പ്
  • കോഴിമുട്ട            – 1 എണ്ണം

തയാറാക്കുന്ന വിധം

തേങ്ങ, പച്ചമുളക്, മല്ലിയി, പുതിനയില, ഇഞ്ചി, ഉപ്പ് എന്നിവ മികിസിയുടെ ജാറിൽ ഒട്ടും വെള്ളം ചേർക്കാതെ അരച്ച് എടുക്കാം. ഇതിലേക്ക് നാരങ്ങാ നീര് ചേർത്ത് യോജിപ്പിക്കാം. പുഴുങ്ങിയ മുട്ടതയാറാക്കിയ ചമ്മന്തി കൊണ്ട് പൊതിഞ്ഞ് ഉരുട്ടിയെടുക്കാം. ഓരോ ഉരുളയും മുട്ടയിൽ മുക്കിയ ശേഷം റൊട്ടിപ്പൊടിയിൽ മുക്കി എണ്ണയിൽ വറുത്ത് എടുക്കാം. കാട മുട്ടയ്ക്ക് പകരം കോഴിമുട്ട ഉപയോഗിക്കാം.

English Summary: Egg Chutney Balls Ramdan Special