മാമ്പഴ പുളിശ്ശേരി ഇങ്ങനെ രുചികരമായി തയാറാക്കി നോക്കൂ.

ആവശ്യമുള്ള സാധനങ്ങള്‍

  • മാമ്പഴം: എട്ട്് ചെറിയ മാമ്പഴം
  • ഒരു മുറി തേങ്ങ ചിരകിയത്
  • തൈര് : രണ്ടരകപ്പ്

തയാറാക്കുന്ന വിധം

മാമ്പഴം തൊലി കളഞ്ഞ് ഒരു പാത്രത്തില്‍ എടുക്കുക. അതിലേക്ക് ഒരു ടീസ്പൂണ്‍ മുളകുപൊടിയും കാല്‍ ടീസ്പൂണ്‍ ഉപ്പും കാല്‍ ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടിയും മുക്കാല്‍ കപ്പ് വെള്ളവും ചേര്‍ത്ത് വേവിക്കുക. ഇതേ സമയം ചിരകിയ തേങ്ങ, അരടീസ്പൂണ്‍ ജീരകം ചേര്‍ത്ത് നന്നായി  അരച്ചെടുക്കണം. മാമ്പഴം വേവാന്‍ വച്ചിരിക്കുന്ന പാത്രത്തിലെ വെള്ളം മുക്കാല്‍ഭാഗത്തിലേറെ വറ്റിക്കഴിയുമ്പോള്‍ അതിലേക്ക് അരച്ചുവച്ച തേങ്ങ ചേര്‍ക്കണം. നന്നായി തിളച്ചു കഴിയുമ്പോൾ സ്റ്റൗ ഓഫ് ചെയ്ത് വാങ്ങിവയ്ക്കണം. 

ഇതിലേക്ക് രണ്ടരക്കപ്പ് തൈര് ഉടച്ചത് ചേര്‍ത്ത് നന്നായി ഇളക്കിക്കൊടുക്കുക. അതിനു ശേഷം ഒരു പാന്‍ അടുപ്പത്തുവച്ച് നെയ്യ്/എണ്ണ ഒഴിച്ച് അതില്‍ കാല്‍ ടീസ്പൂണ്‍ ഉലുവ, അരടീസ്പൂണ്‍ കടുക്, മൂന്നു വറ്റല്‍ മുളക്, കറിവേപ്പില എന്നിവ ചേര്‍ത്ത് താളിച്ച് തയാറാക്കിവച്ചിരിക്കുന്ന മാമ്പഴ പുളിശേരിയുടെ മുകളിലേക്ക് ഒഴിക്കുക. അഞ്ച് മിനിറ്റിന് ശേഷം ഇളക്കി ഉപയോഗിക്കാം.

English Summary: This sweet and sour version of pulissery will have you licking your fingers