ആരോഗ്യകരവും  സ്വാദിഷ്ടവുമായ കാരറ്റ്  ബ്രൊക്കോളി   പുട്ട്. പ്രഭാത ഭക്ഷണത്തിന് വ്യത്യസ്തമായൊരു പുട്ടാണിത്. രണ്ട് പച്ചക്കറികൾ ചേർന്ന് പോഷകസമൃദ്ധം ഈ പുട്ട്. ചുമ്മാ കഴിക്കാം. പഴം പോലും വേണ്ട.

ചേരുവകൾ

  • കാരറ്റ്                         - 1
  • ബ്രൊക്കോളി             - 5 
  • പുട്ട് പൊടി                 - 1 1/2 കപ്പ്
  • തേങ്ങാ ചിരകിയത്   - 1 കപ്പ്

തയാറാക്കുന്ന വിധം

പുട്ടിന് ആവശ്യമായ കാരറ്റും ബ്രൊക്കോളിയും കുറച്ച് വെള്ളവും ഉപ്പും ചേർത്ത് വേവിച്ചെടുക്കുക. പൊടി നനക്കുനതിന് ഈ വേവിച്ച വെള്ളം ഉപയോഗിക്കാം. വെന്ത പച്ചകറികൾ രണ്ടും നല്ലതുപോലെ വെളളം ചേർക്കാതെ അരച്ച് രണ്ടു ബൗളുകളിലാക്കി മാറ്റി വയ്ക്കാം. ഇതിലേക്ക് അര കപ്പ് വീതം പുട്ട് പൊടിയും ഒരു ടേബിൾ സ്പൂൺ വീതം ചിരകിയ തേങ്ങയും ആവശ്യമെങ്കിൽ ഉപ്പും വെജിറ്റബിൾ സ്റ്റോക്കും ചേർത്ത് പാകത്തിന് നനച്ച് എടുക്കുക. ഇതേപോലെ തന്നെ മറ്റൊരു ബൗളിൽ അര കപ്പ് പൊടിയും 1 ടേബിൾസ്പൂൺ തേങ്ങയും വെജിറ്റബിൾ സ്റ്റോക്കും ചേർത്ത് നനച്ച് എടുക്കാം. ചിരട്ട പുട്ട് തയാറാക്കുന്നതിന് ആദ്യം കാരറ്റ് കൊണ്ടുള്ള പൊടിയും പിന്നെ സാധാരണ പുട്ട് പൊടിയും ബ്രൊക്കോളി കൊണ്ടുള്ള പൊടിയും ചേർത്ത് മൂന്ന് ലയർ ഉണ്ടാക്കിയെടുക്കാം. ശേഷം കുറച്ചു തേങ്ങയും ചേർത്ത് പുട്ട് ആവിയിൽ വേവിച്ച്  എടുക്കാം. ഈ ഒരു അളവിൽ 5 ചിരട്ട പുട്ട് വരെ തയാറാക്കി എടുക്കാവുന്നതാണ്. 

English Summary: A colorful version of the most healthiest breakfast puttu made with Carrot, Broccoli Rice.