പല ചേരുവകളിൽ പലരൂപഭാവങ്ങൾ ഉൾക്കൊള്ളാൻ ചിക്കന് പെട്ടെന്ന് സാധിക്കും. ട്വിസ്റ്റും ടേണും ചിക്കന്റെ രുചി കൂട്ടിക്കൊണ്ടിരിക്കും. റമ്ദാൻ വിഭവങ്ങളിൽ ഏറെ പ്രധാനമാണ് ഹലിം വിഭവങ്ങൾ. ചിക്കൻ, മട്ടൻ, ബീഫ്, ഫിഷ്, വെജിറ്റബിൾ പലരുചികളിൽ ഹലിം തയാറാക്കാം.

ചേരുവകൾ

  • ആദ്യം 500 ഗ്രാം ചിക്കൻ, മസാല പുരട്ടി ഒരു മണിക്കൂർ മാറ്റി വയ്ക്കണം. അതിന് ആവശ്യമുള്ള ചേരുവകൾ
  • എല്ലില്ലാത്ത ചിക്കൻ - 500 ഗ്രാം
  • ഉപ്പ് - അര ടീസ്പൂൺ
  • മഞ്ഞൾപ്പൊടി – അര ടീസ്പൂൺ
  • മുളകുപൊടി – രണ്ട് ടീസ്പൂൺ
  • ഗരംമസാല – ഒരു ടീസ്പൂൺ
  • മല്ലിയില – അര കപ്പ്
  • പുതിനയില –അര കപ്പ് 
  • തൈര് – അര കപ്പ്.

ചിക്കൻ, മസാല പുരട്ടി മാറ്റി വച്ചതിനു ശേഷം രണ്ട് വലിയ ഉള്ളി നീളത്തിൽ അരിഞ്ഞ് ബ്രൗൺ നിറമാകുന്നതുവരെ വറുത്ത് കോരുക രണ്ട് ടേബിൾസ്പൂൺ കശുവണ്ടിയും വറുത്ത മാറ്റിവയ്ക്കുക.

ഇതേ എണ്ണയിൽ നിന്നും മൂന്ന് ടേബിൾസ്പൂൺ എണ്ണ എടുത്ത് പ്രഷർ  കുക്കറിൽ ഒഴിച്ച് താഴെ കൊടുത്ത ചേരുവകൾ യഥാക്രമം വഴറ്റിയെടുക്കുക.

  • പട്ട – ഒരു ചെറിയ കഷ്ണം
  • ഗ്രാമ്പൂ – 8 
  • ഏലയ്ക്കായ –  4 എണ്ണം
  • സ്റ്റാർ ഏയ്ൻസ് –  1
  • സവാള – 1 
  • ഇഞ്ചി  പേസ്റ്റ് – 2 ടേബിൾസ്പൂൺ
  • വെളുത്തുള്ളി – 2 ടേബിൾസ്പൂൺ 
  • പച്ചമുളക് - 4

ഇവയെല്ലാം വഴറ്റിയതിനുശേഷം   ചിക്കൻ കൂടി ചേർത്ത്, രണ്ടോ മൂന്നോ വിസിൽ വരുന്നതുവരെ പാചകം ചെയ്തെടുക്കുക. പ്രഷർ കുക്കർ തുറന്നതിനു ശേഷം  ചിക്കൻ നന്നായി ഉടച്ചെടുക്കുക.

മറ്റൊരു പ്രഷർകുക്കറിൽ താഴെ കൊടുത്തിരിക്കുന്ന ചേരുവകൾ രണ്ട് മിനിറ്റ് വറുത്ത് എടുക്കണം.

  • ചെറു പയർ പരിപ്പ് – ഒരു ടേബിൾ സ്പൂൺ
  • തുവര പരിപ്പ് – ഒരു ടേബിൾ സ്പൂൺ
  • മസൂർ പരിപ്പ് – ഒരു ടേബിൾ സ്പൂൺ 
  • ഉഴുന്ന് പരിപ്പ് – ഒരു ടേബിൾ സ്പൂൺ 
  • കടലപ്പരിപ്പ് – ഒരു ടേബിൾസ്പൂൺ 
  • നുറുക്ക് ഗോതമ്പ് – മുക്കാൽകപ്പ് 
  • വെള്ളം – 1 ലിറ്റർ
  • ചിക്കൻ ക്യൂബ് – ഒന്ന്

ഇവയെല്ലാം പ്രഷർകുക്ക് ചെയ്തു മാറ്റി വയ്ക്കുക.

വേവിച്ച ചിക്കൻ മിശ്രിതം ഇതിലേക്ക് ചേർത്ത് നന്നായി മിക്സ് ചെയ്യുക. അതിലേക്ക് വറുത്ത് മാറ്റി വച്ചിരിക്കുന്ന പകുതി ഉള്ളിയും അണ്ടിപരിപ്പും 5 റോസ് ഇതളുകളും ചേർത്ത് യോജിപ്പിക്കുക. വിളമ്പാൻ ഒരു പാത്രത്തിലെടുത്ത് മുകളിൽ മല്ലിയിലയും ബാക്കിയുള്ള ഉള്ളിയും കശുവണ്ടിയും  വിതറുക.

English Summary: Hyderabadi Chicken Haleem, An Arabic dish.