കടയിൽ നിന്നും ഇനി ചിപ്സ്  വാങ്ങേണ്ട... അതെ രുചിയിൽ അരിപ്പൊടി വച്ചു ഇനി വീട്ടിൽ കിടിലൻ ചിപ്സ് ഉണ്ടാക്കാം.. കുട്ടികൾക്ക് ഒക്കെ ഇഷ്ട്ടപെടുന്ന ഒരു കിടിലൻ ചിപ്സ് ഇങ്ങനെ തയാറാക്കി നോക്കു.

ചേരുവകൾ

1. അരിപ്പൊടി - 1 കപ്പ്
2. മുളകുപൊടി - 1 ടീസ്പൂൺ
3. ചാറ്റ് മസാല -1/2 ടീസ്പൂൺ
4. ഉപ്പ് -ആവശ്യത്തിന്
5. എണ്ണ - വറക്കാൻ ആവശ്യത്തിന്
6. വെള്ളം - 1 കപ്പ്

തയാറാക്കുന്ന വിധം :

ഒരു പാനിൽ 1കപ്പ്  വെള്ളം ഒഴിച്ച് ആവശ്യത്തിന് ഉപ്പും ഒരു ടീസ്പൂൺ എണ്ണയും ഒഴിച്ച് നന്നായി തിളപ്പിക്കുക. തിളയ്ക്കുമ്പോൾ അതിലേക്ക് അരിപ്പൊടി ഇട്ട് ഇളക്കുക. അതിനു ശേഷം തീ അണച്ച് 2 മിനിറ്റ് മൂടി വയ്ക്കുക. പിന്നീട് ഒരു ടീസ്പൂൺ എണ്ണ തൂവി കൈ കൊണ്ട് നന്നായി കുഴക്കുക. നൂൽ പുട്ടിനു കുഴക്കുന്ന രൂപത്തിൽ. അതിനു ശേഷം ചപ്പാത്തി കല്ലിൽ ചെറിയ ഉരുളകൾ ആക്കി പരത്തി എടുക്കുക. ഇഷ്ടമുള്ള  രൂപത്തിൽ മുറിച്ചു എടുക്കുക. എണ്ണ നന്നായി ചൂടായ ശേഷം വറത്തു കോരുക. അതിലേക്കു മുളക് പൊടി, കുറച്ചു ഉപ്പ്, ചാറ്റ് മസാല ഇട്ട് നന്നായി ഇളക്കുക.. ചിപ്സ് തയാർ.

English Summary: The rice chips are very easy, fast, and inexpensive to make