വൈകിട്ട് ചായയ്ക്കൊപ്പം കൊറിക്കാൻ വെറും നാല് ചേരുവകൾ കൊണ്ട് തയാറാക്കാവുന്ന കിടിലൻ ഫ്രൈയാണിത്. 

ചേരുവകൾ 

  • കടച്ചക്ക - ഒരെണ്ണം 
  • വെള്ളം - കാൽ കപ്പ് 
  • വെളിച്ചെണ്ണ - ആവശ്യത്തിന് 
  • ഉപ്പ് - ആവശ്യത്തിന് 
  • മഞ്ഞൾപൊടി - ആവശ്യത്തിന്

തയാറാക്കുന്ന വിധം

കടച്ചക്ക തൊലിയും കൂഞ്ഞയും ചെത്തി കളഞ്ഞു കഴുകി എടുത്തു കനംകുറച്ചു മുറിച്ചെടുക്കുക .ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ കടച്ചക്ക മുറിച്ചെടുത്തത് ഇട്ടു കൊടുക്കുക നന്നായി ഫ്രൈ ആയി വരുമ്പോൾ അതിലേക്കു മഞ്ഞളും ഉപ്പും കലക്കിയ വെള്ളം ഒഴിച്ച് കൊടുക്കുക .അതിനു ശേഷം കുറച്ചു നേരം കൂടി ഫ്രൈ ചെയ്യണം .എന്നിട്ടു വെളിച്ചെണ്ണയിൽ നിന്നും കോരി എടുക്കാം രണ്ടാം വട്ടം ഫ്രൈ ചെയ്യുമ്പോൾ ഉപ്പും മഞ്ഞളും ചേർത്ത വെള്ളം  കുറച്ചു ഒഴിച്ചാൽ മതി .(വെളിച്ചെണ്ണയിൽ നേരത്തെ ഒഴിച്ച ഉപ്പ് ഉണ്ടാകും) കടച്ചക്ക ഫ്രൈ ചെയ്യുമ്പോൾ കുറച്ചു കറിവേപ്പില കൂടി ചേർത്ത് ഒന്ന് ഫ്രൈ ചെയ്താൽ കുറച്ചു കൂടി നല്ലതാണ്.

English Summary: Breadfruit, Kadachakka Fry, Simple Evening Snack