വേനൽചൂടിൽ മനസും ശരീരവും കുളിക്കാൻ കാലിക്കറ്റ് സ്പെഷ്യൽ ഷാർജ ഷേക്ക്

ചേരുവകൾ

  • കട്ടിയാക്കിയ പാൽ – ഒരു കപ്പ്
  • പഴം – ഒന്ന്
  • നിലക്കടല വറുത്തത് – 1 ടേബിൾസ്പൂൺ
  • പഞ്ചസാര – രണ്ട് ടീസ്പൂൺ,
  • ബൂസ്റ്റ് – ഒന്നര ടേബിൾസ്പൂൺ
  • ഐസ് ക്യൂബ് – 2 എണ്ണം

തയാറാക്കുന്ന വിധം

മുകളിൽ പറഞ്ഞ എല്ലാ ചേരുവകളും ഒരു മിക്സിയിൽ നന്നായി അടിച്ച് , ഒരു ഗ്ലാസിലേക്ക് ഒഴിക്കുക. അല്പം ബൂസ്റ്റ് പൊടിയും നിലക്കടലയും മുകളിൽ വിതറി കുടിക്കാം.  

English Summary: Calicut special Sharjah Shake , Refreshing Summer drink