പുതുരുചിയിൽ പുതുമയാർന്ന ഈ നൂഡിൽസ് പഫ്‌സ് തയാറാക്കാൻ വെറും മിനിറ്റുകൾ മതി...തീർച്ചയായും കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഇഷ്ടമാവും.

ചേരുവകൾ

  •  നൂഡിൽസ്- 1 പാക്കറ്റ്
  •  കാരറ്റ്- 1/2 കപ്പ് 
  •  മല്ലിയില - 1/2 കപ്പ് 
  • കാപ്സിക്കം - 1/2 കപ്പ് 
  • ബ്രെഡ് - 10എണ്ണം 
  • ചിക്കൻ - 100 ഗ്രാം

തയാറാക്കുന്ന വിധം

ഒരു കപ്പ് വെള്ളം തിളച്ച് വരുമ്പോൾ അതിലേക്ക് 150 ഗ്രാമിന്റെ ഒരു പാക്കറ്റ് നൂഡിൽസ് ഇട്ടുകൊടുക്കുക. ശേഷം നൂഡിൽസ് കൂടെയുള്ള ടേസ്റ്റ് മേക്കർ കൂടി ഇട്ട് നന്നായി യോജിപ്പിക്കുക. വെള്ളം തിളച്ചു വരുന്ന സമയത്ത് കാരറ്റ്, കാപ്സിക്കം എന്നിവ ചേർത്ത് ഇളക്കി വെള്ളം വറ്റുന്നത് വരെ കാത്തിരിക്കാം. വെള്ളം വറ്റി വരുമ്പോൾ ഉപ്പും കുരുമുളകും ഇട്ട്‌ വേവിച്ച ചിക്കൻ ചെറിയ കഷ്ണങ്ങളാക്കി ഇതിലേക്ക് ഇട്ട്‌ കൊടുക്കാം.  വെള്ളം വറ്റി വന്നാൽ നൂഡിൽസ് റെഡി ആയിട്ടുണ്ടാകും ഇനി ഇത് മാറ്റി വയ്ക്കാം.

മൂന്നുനാല് ബ്രെഡ് എടുത്തതിനുശേഷം അരിക്ക് കട്ട് ചെയ്ത് ഒരു ചപ്പാത്തി റോളർ ഉപയോഗിച്ച് പരത്തി എടുക്കാം. ശേഷം തയാറാക്കി വച്ചിരിക്കുന്ന നൂഡിൽസ് ഒരു സ്പൂൺ എടുത്ത് വയ്ക്കാം. ശേഷം മറ്റൊരു ബ്രെഡ് കഷ്ണം കൊണ്ട് കവർ ചെയ്ത് ഒട്ടിച്ച് എടുക്കാം. ഒട്ടിക്കാൻ വേണ്ടി (രണ്ട് ടേബിൾ സ്പൂൺ മൈദാ പൊടി കുറച്ച് വെള്ളത്തിൽ കലക്കി എടുത്താൽ മതി).

 ആവശ്യമുള്ള ബ്രഡ് അത്രയും ഇതേപോലെ ഫില്ല് ചെയ്തു വെച്ചതിനു  ശേഷം ഒരു പാനിലേക്ക് ആവശ്യത്തിനുള്ള ഓയിൽ ചൂടാക്കി എടുക്കുക ചൂടായ ഒയിലേക്ക് ഓരോ ബ്രഡ് ഇട്ടു  ബ്രൗൺ നിറമാകുമ്പോൾ കോരിയെടുക്കാം... സ്വാദിഷ്ടമായ നൂഡിൽസ് പഫ്‌സ് റെഡി

English Summary:  Light and crunchy on the outside, soft and chewy on the inside.