പനീർ വിഭവങ്ങൾ കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഇഷ്ടമാണ്. പനീറിനൊപ്പം കുറച്ചു പച്ചക്കറികൾ കൂടി ആയാലോ. വ്യത്യസ്ത രുചിയിൽ സ്വാദിഷ്ടമായ പനീർ സബ്ജി എങ്ങനെ തയാറാക്കാമെന്നു നോക്കാം

ചേരുവകൾ 

  • പനീർ - 700 ഗ്രാം 
  • കാരറ്റ് - 2 എണ്ണം 
  • കാപ്‌സിക്കം - 1 
  • ബീൻസ് - 8 എണ്ണം 
  • തക്കാളി - 2 എണ്ണം 
  • പഞ്ചസാര - 1/4  ടീസ്പൂൺ 
  • ഉപ്പ് - ആവശ്യത്തിന്
  • എണ്ണ - 2 ടേബിൾസ്പൂൺ 
  • മഞ്ഞൾപൊടി - 1/4  ടീസ്പൂൺ
  • മുളകുപൊടി - 1/2 ടീസ്പൂൺ
  • തക്കാളി സോസ് - 1 ടേബിൾസ്പൂൺ 
  • ഗരംമസാല - 1/2 ടീസ്പൂൺ

തയാറാക്കുന്ന വിധം 

  • പച്ചക്കറികളും  പനീറും 1 ഇഞ്ച് നീളത്തിൽ മുറിച്ചെടുക്കുക.
  • ഒരു പാനിൽ 1 ടേബിൾസ്പൂൺ എണ്ണ ചൂടാക്കി അതിലേക്ക് കാരറ്റ്, കാപ്‌സിക്കം, ബീൻസ്, പഞ്ചസാര, ഉപ്പ് ഇവ ഇട്ട് നന്നായി യോജിപ്പിക്കുക. പാൻ അടച്ചുവെച്ചു വേവിക്കുക. ഇത് ഒരു പാത്രത്തിലേക്ക് മാറ്റിവെക്കുക.
  • അതേ പാനിൽ 1 ടേബിൾസ്പൂൺ എണ്ണ ഒഴിച്ചു മഞ്ഞൾപൊടിയും മുളകുപൊടിയും  ചെറുതീയിൽ 10 സെക്കൻഡ് വഴറ്റുക.
  • ഇനി തക്കാളി ഇട്ട് 1 മിനിറ്റ് വഴറ്റി പനീറും തക്കാളി സോസും ഉപ്പും ഇട്ട് നന്നായി യോജിപ്പിക്കുക. പാൻ അടച്ചുവെച്ചു 1 മിനിറ്റ് വേവിക്കുക. 
  • ഇതിലേക്ക് വേവിച്ചു വച്ചിരിക്കുന്ന പച്ചക്കറികളും ഗരംമസാലയും ഇട്ട് നന്നായി യോജിപ്പിച്ചു ചൂടോടെ വിളമ്പാം.

English Summary: By using the basic recipe you can make several variations of this delicious dish