നാവിൽ വെള്ളം നിറയ്ക്കുന്ന രുചിയിൽ മലബാർ ഫിഷ് ബിരിയാണി തയാറാക്കിയാലോ... 750 ഗ്രാം അയക്കൂറ അല്ലെങ്കിൽ നെയ്മീൻ മുളകുപൊടി മഞ്ഞൾപ്പൊടി ഉപ്പ് പെരുംജീരകപ്പൊടി എന്നിവ പുരട്ടി 2 മണിക്കൂർ മാറ്റി വയ്ക്കുക. എണ്ണ ചൂടാക്കിയതിനുശേഷം മീൻ വറുത്തെടുത്ത് മാറ്റിവയ്ക്കാം.

വഴറ്റുന്നതിനായി ആവശ്യമുള്ള സാധനങ്ങൾ

  • സവാള – 3 നീളത്തിലരിഞ്ഞത് 
  • വെളുത്തുള്ളി – മൂന്ന് ടേബിൾസ്പൂൺ
  • ഇഞ്ചി – രണ്ടു ടേബിൾ സ്പൂൺ 
  • പച്ചമുളക് മുളക് – നാല്
  • മുളകുപൊടി – ഒരു ടീസ്പൂൺ
  • മഞ്ഞൾപ്പൊടി – അര ടസ്പൂൺ 
  • പെരുംജീരകപ്പൊടി – അര ടീസ്പൂൺ
  • കുരുമുളകുപൊടി – അര ടീസ്പൂൺ
  • ബിരിയാണി മസാല – മുക്കാൽ ടേബിൾസ്പൂൺ
  • ഗരം മസാല – 3/4 ടേബിൾസ്പൂൺ 
  • തക്കാളി – 2 
  • തൈര് – രണ്ട് ടേബിൾ സ്പൂൺ
  • മല്ലിയില, പുതിനയില – ആവശ്യത്തിന്

തയാറാക്കുന്ന വിധം

മുകളിൽ കൊടുത്തിരിക്കുന്ന എല്ലാ ചേരുവകളും യഥാക്രമം മീൻ വറുത്ത എണ്ണയിൽ വഴറ്റുക. അതിനുശേഷം അല്പം വെള്ളമൊഴിച്ച് വറുത്ത മീൻ ചേർത്ത്പത്തു മിനിറ്റ് ചെറുതീയിൽ വേവിക്കുക.

ഒരു വലിയ പാത്രത്തിൽ  നെയ്യ് അല്ലെങ്കിൽ എണ്ണ ഒഴിച്ച് രണ്ടു കഷണം പട്ട ,4 ഏലയ്ക്ക,  8 ഗ്രാമ്പൂ, ഒരു കഷ്ണം ജാതി തോൽ, ഒരു ചെറിയ ഉള്ളി എന്നിവ വഴറ്റുക. അഞ്ചു കപ്പ് വെള്ളം തിളപ്പിച്ച് ഒരു ടീസ്പൂൺ ഉപ്പും അരക്കപ്പ് കാരറ്റ് ചെറുതായി അരിഞ്ഞതും മല്ലിയില പുതിനയില എന്നിവ ചെറുതായി അരിഞ്ഞതും ചേർത്ത് മൂന്ന് കപ്പ് കഴുകിവെച്ച ജീരകശാല അരി ചേർത്ത്  ഒരു 90% പാകത്തിൽ വേവിച്ച് എടുക്കുക.

വേവിച്ച ചോറ് മീൻ കൂട്ടിനു മുകളിലായി നിരത്തുക.  വറുത്തുകോരിയ ഉള്ളിയും അണ്ടിപ്പരിപ്പ് മുന്തിരി അല്പം മല്ലിയില പുതിനയില എന്നിവയും അൽപം നെയ്യും ഒഴിച്ച്, വീണ്ടും ബാക്കിയുള്ള ചോറ് കൂടി നിരത്തുക. കട്ടിയുള്ള ഒരു മൂടി വെച്ച് 15 മിനിറ്റ് പാകം ചെയ്യുക അടുപ്പ് ഉപ്പ് ഓഫ് ചെയ്തതിനു ശേഷം 15 മിനിറ്റിനു ശേഷം തുറന്ന് വിളമ്പാം.

English Summary :  Absolutely delicious recipe of Malabar Fish Biryani