നാലുമണി പലഹാരത്തിന് ഉരുളക്കിഴങ്ങ് ഫ്രൈ
പെട്ടെന്ന് രുചികരമായി തയാറാക്കാവുന്ന നാലുമണിപലഹാരമാണ് ഈ ഉരുളക്കിഴങ്ങ് റവ ഫ്രൈ.
ചേരുവകൾ
- ഉരുളക്കിഴങ്ങ് - 5 എണ്ണം
- റവ - കാൽ കപ്പ്
- പത്തിരി പൊടി - 3 ടേബിൾ സ്പൂൺ
- ഓയിൽ - അര ടേബിൾസ്പൂൺ
- വെള്ളം - അര കപ്പ്
- ഉപ്പ് - ആവശ്യത്തിന്
- മഞ്ഞൾപ്പൊടി - കാൽ ടീസ്പൂൺ
- ഓയിൽ - വറുക്കാൻ ആവശ്യത്തിന്
തയാറാകുന്നവിധം
- ഉരുളക്കിഴങ് പുഴുങ്ങി പൊടിച്ചെടുക്കണം
- ശേഷം റവ, വെള്ളം, ഓയിൽ, മഞ്ഞൾപ്പൊടി എന്നിവ ചേർത്ത് ഒന്ന് കുറുക്കിയെടുക്കണം .
- റവ മിശ്രിതം ഒന്ന് തണുത്തതിനു ശേഷം പുഴുങ്ങി പൊടിച്ചെടുത്ത ഉരുളക്കിഴങ്ങിൽ ചേർക്കാം .
- ഇതിൽ പത്തിരി പൊടിയും ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി കുഴച്ചു നീളത്തിൽ ഉരുട്ടിയെടുക്കാം എന്നിട്ടു ഓയിലിൽ പൊരിച്ചെടുക്കാം .
- നല്ല രുചികരമായ ,വേഗത്തിൽ ഉണ്ടാക്കാൻ പറ്റിയ നാലുമണി പലഹാരം റെഡി.