നാരങ്ങ വെച്ച് മിനിറ്റുകൾക്കുള്ളിൽ ഒരു കിടിലൻ  ഉച്ചഭക്ഷണം  തയാറാക്കാം. കറിയൊന്നുമില്ലെങ്കിലും പപ്പടം, അച്ചാർ, തൈര് എന്നിവയോടൊപ്പം കഴിക്കാൻ അസാധ്യ രുചിയാണ് 

ചേരുവകൾ 

  • എണ്ണ    – ഒന്നര ടേബിൾ സ്പൂൺ 
  • കടുക്   – ഒരു  ടീസ്പൂൺ 
  • ഉഴുന്ന് പരിപ്പ്  – ഒരു  ടീസ്പൂൺ 
  • കടലപ്പരിപ്പ്  – ഒരു ടീസ്പൂൺ 
  • കറിവേപ്പില  – ഒരു തണ്ട് 
  • ചുവന്ന മുളക്  – 2 എണ്ണം 
  • അണ്ടിപ്പരിപ്പ്  – 5 എണ്ണം 
  • കപ്പലണ്ടി    – 5 എണ്ണം 
  • ഇഞ്ചി  – 1 ചെറിയ പീസ് 
  • പച്ചമുളക് – 2 എണ്ണം 
  • കായം – കാൽ ടീസ്പൂൺ 
  • മഞ്ഞൾപൊടി  – അര ടീസ്പൂൺ 
  • ചോറ്  –  ഒരു കപ്പ്‌ 
  • നാരങ്ങ  – പകുതി 
  • ഉപ്പ്   – ആവശ്യത്തിന് 

തയാറാക്കുന്ന വിധം 

ഒരു പാനിൽ എണ്ണ ചൂടായതിനു ശേഷം കടുക്, ഉഴുന്ന്പരിപ്പ്, കടലപരിപ്പ്, കറിവേപ്പില, ചുവന്നമുളക്, അണ്ടിപരിപ്പ്, കപ്പലണ്ടി എന്നിവ ചേർത്ത് ഗോൾഡൻ നിറമാകുമ്പോൾ ഇഞ്ചിയും പച്ചമുളകും കൂടി ചേർത്ത് ചെറിയ തീയിലിട്ട് വഴറ്റിയെടുക്കുക. അതിലേക്ക് കായം, മഞ്ഞൾ പൊടി, ചോറ്, നാരങ്ങാ നീര്, ഉപ്പ് എന്നിവ കൂടി ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ആവശ്യമെങ്കിൽ മല്ലിയില കൂടി ചേർത്ത് ചൂടോടെ വിളമ്പാം. 

English Summary: Lemon rice recipe in 5 mins Lunchbox recipe