അറബിക്ക് മധുരം കത്തായഫ് മൂന്ന് രുചി വൈവിധ്യങ്ങളിൽ തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം.

ആദ്യം കത്തായാഫ് പാൻ കേക്ക് ഉണ്ടാക്കണം, 

1

പാൻ കേക്ക് ചേരുവകൾ

  • മൈദ -1കപ്പ്‌ 
  • റവ - 1/2 കപ്പ്‌ 
  • യീസ്റ്റ് -1/4 ടീസ്പൂൺ
  • ബേക്കിങ് പൗഡർ -1 ടീസ്പൂൺ
  • പാൽ -2 1/2 കപ്പ്
  • പഞ്ചസാര - 2 ടേബിൾസ്പൂൺ

ഇത്രയും ആദ്യം നന്നായി കലക്കി മിക്സിയിൽ അടിച്ച് 15-30 മിനിറ്റ് വരെ വയ്ക്കുക. 

2

പഞ്ചസാര പാനി 

  • ഇതിനു ഒരു പഞ്ചസാര പാനി വേണം
  • പഞ്ചസാര -1 കപ്പ്‌ 
  • വെള്ളം -2 കപ്പ്‌ 
  • വാനില എസൻസ് - 2 തുള്ളി 

ഒരു പാനിൽ പഞ്ചസാരയും വെള്ളവും ചേർത്ത് ചൂടാക്കി ഒരു പാനി ഉണ്ടാക്കുക (ഒരു നൂൽ പരുവം അല്ല, അതിലും കുറച്ചു ലൂസ് ആയിട്ട് ). അതിലേക്കു വാനില എസൻസ് ചേർക്കുക. 

3

ഉള്ളിൽ നിറയ്ക്കാൻ

ഇതിൽ നിറക്കാൻ പാൽ,  കോൺഫ്ലവർ കൂട്ട്  ഉണ്ടാക്കണം, 3 രുചികളിലാണ് ഉണ്ടാക്കുന്നത്. 

ആദ്യം ക്രീം ഉണ്ടാക്കണം, അതിനു ആവിശ്യമായ ചേരുവകൾ

  • പാൽ -1 1/2 കപ്പ്‌ 
  • കോൺഫ്ലവർ -1 1/2 ടേബിൾസ്പൂൺ
  • പഞ്ചസാര -2 ടേബിൾസ്പൂൺ 

തയാറാക്കുന്ന വിധം

ഒരു പാൻ വെച്ച് പാൽ, കോൺഫ്ലവർ കൂട്ട് നന്നായി കലക്കി യോജിപ്പിക്കുക, അതിനു ശേഷം അടുപ്പ് കത്തിക്കുക, ഇതിലേക്ക് പഞ്ചസാര ചേർക്കുക നന്നായി കുറുക്കി എടുക്കുക, നന്നായി കുറുകിയ ശേഷം 3 പാർട്ട്‌ ആക്കുക 

1. നോർമൽ ക്രീം 

2 മംഗോ (ക്രീം കൂട്ടിലേക്ക്‌ പഴുത്ത മാങ്ങാ, വെള്ളം ചേർക്കാതെ അരച്ചത് 1ടേബിൾസ്പൂൺ ചേർക്കുക, നന്നായി യോജിപ്പിച്ച് എടുക്കാം)

3.ചോക്ലേറ്റ് (ക്രീം കൂട്ടിലേക്ക്‌ 1/2 ടേബിൾസ്പൂൺ കൊക്കോ പൗഡർ 2 കഷ്ണം കാഡ്‌ബറി ചോക്ലേറ്റ് എന്നിവ ചേർക്കുക,നന്നായി യോജിപ്പിക്കുക.


നട്ട്സ് പൊടിച്ചെടുക്കാം

ബദാം, കശുവണ്ടി, വാൽനട്ട് എല്ലാം കൂടി ഒരുമിച്ചു പൊടിക്കുക. ഓരോന്നും 5 എണ്ണം വീതം മതി (പൗഡർ പരുവം ആകേണ്ട)

ഇനി കത്തയാഫിനുള്ള പാൻകേക്ക് ഒരു പാൻ വെച്ചു ചുട്ടെടുക്കുക, ഒരു വശം മാത്രം വേവിക്കുക അതിനു ശേഷം എടുക്കുക, അങ്ങനെ മൊത്തം ചുട്ടെടുക്കുക. 

കഴിക്കുന്ന രീതി 

1.പാൻകേക്കിൽ ക്രീം ഫിൽ ചെയ്യുക, മുക്കാൽ ഭാഗം വരെ അടക്കുക, എന്നിട്ട് കശുവണ്ടി മിക്സിൽ മുക്കി എടുക്കുക, അങ്ങനെ എല്ലാ രുചികളിലും ചെയ്യുക എന്നിട്ട് പഞ്ചസാര പാനി  ഒഴിച്ച് കഴിക്കാം.

2.പാൻകേക്കിൽ ക്രീം നിറച്ചു മൊത്തം അടക്കുക, അതിനു ശേഷം വറുത്തെടുക്കുക. പഞ്ചസാര പാനി ഒഴിച്ച് കഴിക്കുക 

English Summary: Qatayef is a form of Arabic dumpling made from a type of yeasted pancake batter with a little surprise in the center.