വളരെ ടേസ്റ്റിയായ ഒരു മീൻ തോരനാണിത്. നത്തോലി കൊണ്ടാണ് ഇത് തയാറാക്കുന്നത്. ചേരുവകൾ നത്തോലി അല്ലെങ്കിൽ ചൂട മീൻ - 500 ഗ്രാം തേങ്ങ തിരുമ്മിയത് - 1/2 മുറി ഇഞ്ചി - ഒരു ചെറിയ കഷ്ണം പച്ചമുളക് - 6 എണ്ണം ഉണക്ക മാങ്ങാ - പുളി അനുസരിച്ച് ചേർക്കുക (2 ടേബിൾസ്പൂൺ) തക്കാളി അരിഞ്ഞത് -1/2 മുറി മഞ്ഞൾപ്പൊടി - 1

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വളരെ ടേസ്റ്റിയായ ഒരു മീൻ തോരനാണിത്. നത്തോലി കൊണ്ടാണ് ഇത് തയാറാക്കുന്നത്.

ചേരുവകൾ

  • നത്തോലി അല്ലെങ്കിൽ ചൂട മീൻ - 500 ഗ്രാം
  • തേങ്ങ തിരുമ്മിയത്  - 1/2 മുറി  
  • ഇഞ്ചി - ഒരു ചെറിയ കഷ്ണം 
  • പച്ചമുളക് - 6 എണ്ണം 
  • ഉണക്ക മാങ്ങാ - പുളി അനുസരിച്ച് ചേർക്കുക (2 ടേബിൾസ്പൂൺ)
  • തക്കാളി അരിഞ്ഞത്  -1/2 മുറി 
  • മഞ്ഞൾപ്പൊടി - 1 സ്പൂൺ
  • ചെറിയ ഉള്ളി ചതച്ചത് - 10 to 15 എണ്ണം 
  • കറിവേപ്പില 
  • തേങ്ങാപ്പാൽ - 1 കപ്പ് 
  • വെളിച്ചെണ്ണ - 2 ടേബിൾസ്പൂൺ
  • ഉപ്പ് - ആവശ്യത്തിന് 
  • വെള്ളം - ആവശ്യത്തിന് 
ADVERTISEMENT

തയാറാക്കുന്ന വിധം

ആദ്യം തേങ്ങ, ഇഞ്ചി, മഞ്ഞൾപ്പൊടി  എല്ലാം കൂടി മിക്സിയിൽ ചതച്ചെടുക്കുക. 

ADVERTISEMENT

അതിനു ശേഷം ഒരു ചട്ടിയിൽ ചതച്ചെടുത്ത ചെറിയ ഉള്ളി, തേങ്ങാ, പച്ചമുളക്, കറിവേപ്പില, ഉണക്ക മാങ്ങാ, തക്കാളി, കുറച്ചു വെളിച്ചെണ്ണ ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്തു നന്നായി യോജിപ്പിക്കുക. അതിലേക്ക് തേങ്ങാപ്പാൽ ചേർത്ത് ആവശ്യത്തിന് കുറച്ച് വെള്ളവും കൂടി ചേർത്ത് അടുപ്പിൽ വച്ച് വേവിക്കുക. വെള്ളം കൂടി പോകരുത്, വെള്ളം വറ്റി വരുന്നതാണ് പാകം, അവസാനം കുറച്ച് പച്ച വെളിച്ചെണ്ണ ഒഴിച്ച് ഇറക്കുക. നത്തോലി മീൻ പറ്റിച്ചത് അല്ലെങ്കിൽ തോരൻ റെഡി 

English Summary: Meen Peera is a Kerala Style Fish Recipe with shredded coconut which tastes best.