വായിൽ വെള്ളം നിറയ്ക്കുന്ന ബ്രൗൺ ബീഫ് തന്തൂരി, ഓവനും ഗ്രില്ലുമില്ലാതെ തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം. ചേരുവകൾ ബീഫ് - കനം കുറച്ച് അരിഞ്ഞെടുത്തത് നാല് പീസ് തൈര് - നാല് ടേബിൾസ്പൂൺ മുളകുപൊടി - രണ്ടര ടീസ്പൂൺ കുരുമുളക് പൊടി - അര ടീസ്പൂൺ പച്ചമുളക് അരച്ചത് - ഒരു ടീസ്പൂൺ സോയ സോസ് - ഒരു ടേബിൾസ്പൂൺ ഇഞ്ചി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വായിൽ വെള്ളം നിറയ്ക്കുന്ന ബ്രൗൺ ബീഫ് തന്തൂരി, ഓവനും ഗ്രില്ലുമില്ലാതെ തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം. 

ചേരുവകൾ 

  • ബീഫ് - കനം കുറച്ച് അരിഞ്ഞെടുത്തത് നാല് പീസ് 
  • തൈര് - നാല് ടേബിൾസ്പൂൺ 
  • മുളകുപൊടി - രണ്ടര ടീസ്പൂൺ 
  • കുരുമുളക് പൊടി - അര ടീസ്പൂൺ 
  • പച്ചമുളക് അരച്ചത് - ഒരു ടീസ്പൂൺ 
  • സോയ സോസ് - ഒരു ടേബിൾസ്പൂൺ 
  • ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - ഒരു ടീസ്പൂൺ 
  • ഉപ്പ് - ആവശ്യത്തിന് 
ADVERTISEMENT

പാകം ചെയ്യുന്ന വിധം 

ആദ്യം ബീഫിലെ വെള്ളം ഒരു തുണിയോ ടിഷ്യൂ പേപ്പറോ ഉപയോഗിച്ചു തുടച്ചു മാറ്റുക.  അതിനുശേഷം തൈര്, മുളകുപൊടി, കുരുമുളക് പൊടി, പച്ചമുളക് അരച്ചത്, സോയാ സോസ്, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, ഉപ്പ് ഇതെല്ലാം കൂടി ചേർത്ത് നന്നായി യോജിപ്പിക്കുക. ഈ കൂട്ടിലേക്ക് ബീഫ് ഇട്ട് നന്നായി പുരട്ടി എടുക്കുക. അര മണിക്കൂർ മാറ്റി വയ്ക്കുക. അതിനുശേഷം ഒരു പാൻ വച്ച് രണ്ട് ടേബിൾസ്‌പൂൺ ഓയിൽ ഒഴിച്ച് ബീഫ് ഇട്ട് രണ്ട് വശവും രണ്ട് മിനിറ്റ് ഇടവിട്ട് മറിച്ചും തിരിച്ചും ഇട്ട് വേവിച്ചെടുക്കുക. അതിനുശേഷം ബീഫ് ഒരു പാത്രത്തിലേക്ക് മാറ്റുക.

ADVERTISEMENT

ആ പാത്രത്തിനുള്ളിൽ ഒരു ചെറിയ സ്റ്റീൽ പാത്രം വച്ച് അതിലേക്ക് ഒരു ചാർക്കോൾ തീയിൽ വച്ച് കത്തിച്ചതിന് ശേഷം ഇറക്കി വയ്ക്കുക. അൽപം എണ്ണ ഒഴിച്ചു കൊടുക്കുമ്പോൾ പുകയുണ്ടാകും. പാത്രം അര മണിക്കൂർ മൂടി വയ്ക്കുക. ബ്രൗൺ ബീഫ് തന്തൂരി റെഡി.  

English Summary:  Quick and satisfying Brown Beef Tandoori