മസാലക്കൂട്ടുകള്‍ അധികം ചേര്‍ക്കാതെ തേങ്ങാപ്പാലില്‍ നല്ല അടിപൊളി ക്രീമിയായിട്ടുള്ള കോളിഫ്ലവര്‍ (മലായി ഗോബി) കറിയുണ്ടാക്കാം. ചേരുവകൾ കോളിഫ്‌ളവര്‍ - 250 ഗ്രാം തേങ്ങാപ്പാല്‍ - ഒരു കപ്പ് അണ്ടിപ്പരിപ്പ് - അര കപ്പ് തയാറാക്കുന്ന വിധം കോളിഫ്ലവര്‍ മഞ്ഞള്‍പ്പൊടിയും ഉപ്പും ചേര്‍ത്ത് വെള്ളമൊഴിച്ച്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മസാലക്കൂട്ടുകള്‍ അധികം ചേര്‍ക്കാതെ തേങ്ങാപ്പാലില്‍ നല്ല അടിപൊളി ക്രീമിയായിട്ടുള്ള കോളിഫ്ലവര്‍ (മലായി ഗോബി) കറിയുണ്ടാക്കാം.

ചേരുവകൾ

  • കോളിഫ്‌ളവര്‍ - 250 ഗ്രാം
  • തേങ്ങാപ്പാല്‍ - ഒരു കപ്പ്
  • അണ്ടിപ്പരിപ്പ് - അര കപ്പ്
ADVERTISEMENT

തയാറാക്കുന്ന വിധം

കോളിഫ്ലവര്‍ മഞ്ഞള്‍പ്പൊടിയും ഉപ്പും ചേര്‍ത്ത് വെള്ളമൊഴിച്ച് രണ്ടുമിനിറ്റ് തിളപ്പിക്കുക. പിന്നീട് അണ്ടിപരിപ്പും എടുത്തുവച്ചിരിക്കുന്നതില്‍ നിന്ന് കുറച്ച് തേങ്ങാപ്പാലും ചേര്‍ത്ത് നന്നായി അരച്ചെടുക്കണം. ഈ പേസ്റ്റ് ബാക്കിയുള്ള തേങ്ങാപ്പാലുമായി യോജിപ്പിക്കുക. ഒരു പാന്‍ ചൂടാക്കി അതില്‍ രണ്ട് ടേബിള്‍ സ്പൂണ്‍ ഓയില്‍ ഒഴിക്കുക. അതിലേക്ക് ഒരു സവാള, രണ്ട് പച്ചമുളക്, ആറ് അല്ലി വെളുത്തുള്ളി, ഒരു വലിയ കഷ്ണം ഇഞ്ചി എന്നിവ അരിഞ്ഞത് ചേര്‍ത്ത് നന്നായി വഴറ്റുക. കുറച്ച് വഴന്നതിനു ശേഷം ഇത് മിക്‌സിയില്‍ അരച്ചെടുക്കുക. ഇതേ പാനില്‍ ഉള്ള എണ്ണയിലേക്ക് നാല് ഏലയ്ക്ക, ഒരു ടീസ്പൂണ്‍ ജീരകം എന്നിവ ചേര്‍ത്ത് വഴറ്റണം. അതിലേക്ക് അരച്ചുവച്ചിരിക്കുന്ന സവാള, ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് ചേര്‍ത്ത് വഴറ്റുക. 

ADVERTISEMENT

ഇതില്‍ പകുതി വേവിച്ചുവച്ചിരിക്കുന്ന കോളിഫ്ളവർ ചേര്‍ത്ത് നന്നായി ഇളക്കി കൊടുക്കണം. ഇതില്‍ അരടീസ്പൂണ്‍ കുരുമുളക് പൊടിയും കാല്‍ ടീസ്പൂണ്‍ കസൂരിമേത്തിയും അരക്കപ്പ് വെള്ളവും ചേര്‍ത്ത് നന്നായി വേവിച്ചെടുക്കുക. വെള്ളം നന്നായി വറ്റി കഴിയുമ്പോള്‍ അതിലേക്ക് അണ്ടിപ്പരിപ്പും തേങ്ങാപ്പാലും ചേര്‍ത്ത മിശ്രിതം ഒഴിച്ച് ആവശ്യത്തിന് കുറുക്കിയെടുക്കുക. സ്റ്റൗ ഓഫ് ചെയ്ത് കഴിഞ്ഞ് അതിലേക്ക് ഒരു ടീ സ്പൂണ്‍ നാരങ്ങാനീരും മല്ലിയിലയും ചേര്‍ത്ത് ചപ്പാത്തിക്കും റൊട്ടിക്കുമൊപ്പം സെര്‍വ് ചെയ്യാം.

English Summary:  Creamy Cauliflower Curry  Tasty Side Dish for Chapathi