മുട്ട പഫ്‌സ് ആർക്കാണ് ഇഷ്ടമല്ലാത്തത്. ഗോതമ്പ്പൊടി വെച്ച് ഓവൻ ഇല്ലാതെ വീട്ടിൽ എളുപ്പത്തിൽ മുട്ട പഫ്‌സ് എങ്ങനെ തയാറാക്കാമെന്നു പരിചയപ്പെടാം. ചേരുവകൾ പഫ്‌സ് പേസ്ട്രി തയാറാക്കാൻ ഗോതമ്പ്പൊടി - 1 കപ്പ് ഉപ്പ് – ആവശ്യത്തിന് ബട്ടർ - 2 ടേബിൾ സ്പൂൺ ഒലിവ് ഓയിൽ - 1 ടീസ്പൂൺ തണുത്തവെള്ളം – ആവശ്യത്തിന് മുട്ട

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുട്ട പഫ്‌സ് ആർക്കാണ് ഇഷ്ടമല്ലാത്തത്. ഗോതമ്പ്പൊടി വെച്ച് ഓവൻ ഇല്ലാതെ വീട്ടിൽ എളുപ്പത്തിൽ മുട്ട പഫ്‌സ് എങ്ങനെ തയാറാക്കാമെന്നു പരിചയപ്പെടാം.

ചേരുവകൾ

ADVERTISEMENT

പഫ്‌സ് പേസ്ട്രി തയാറാക്കാൻ

  • ഗോതമ്പ്പൊടി - 1 കപ്പ് 
  • ഉപ്പ്  – ആവശ്യത്തിന് 
  • ബട്ടർ - 2 ടേബിൾ സ്പൂൺ
  • ഒലിവ് ഓയിൽ - 1 ടീസ്പൂൺ 
  • തണുത്തവെള്ളം – ആവശ്യത്തിന് 

മുട്ട മസാല തയാറാക്കാൻ

  • സവാള - 2 എണ്ണം 
  • ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് ചതച്ചത് - 1  ടീസ്പുൺ വീതം
  • മുളകുപൊടി - ½ ടീസ്പുൺ 
  • മഞ്ഞൾപ്പൊടി  -  ¼ ടീസ്പുൺ
  • ഗരം മസാലപ്പൊടി -  ½ ടീസ്പുൺ
  • കുരുമുളകുപൊടി -  ½ ടീസ്പുൺ
  • മല്ലിപ്പൊടി -  ½ ടീസ്പുൺ
  • ഉപ്പ്– ആവശ്യത്തിന് 
  • വെളിച്ചെണ്ണ – ആവശ്യത്തിന്
  • മുട്ട പുഴുങ്ങിയത് - 3 എണ്ണം 
ADVERTISEMENT

തയാറാക്കുന്ന വിധം

  • മുട്ട മസാല തയാറാക്കാനായി ഒരു പാനിൽ വെളിച്ചെണ്ണ ചൂടാക്കി സവാള അരിഞ്ഞത് ഇഞ്ചി വെളുത്തുള്ളി പച്ചമുളക് ചതച്ചത് എന്നിവ ചേർത്ത് വഴറ്റിയശേഷം അതിലേക്ക് മസാലപ്പൊടികൾ ഉപ്പും കൂടി ചേർത്ത് കൂടി ചേർത്ത് വഴറ്റി ചൂടാറിയ ശേഷം ഉപയോഗിക്കുക .
  • ഗോതമ്പുപൊടിയിലേക്ക് ഉപ്പും ഒലിവ് ഓയിലും ബട്ടറും ചേർത്ത് തണുത്ത വെള്ളം ഉപയോഗിച്ച് മാവ് കുഴച്ചെടുക്കുക. 
  • കുഴച്ചെടുത്ത മാവ് ചെറിയ ഉരുളകളാക്കി വട്ടത്തിൽ പരത്തിയെടുത്തശേഷം, ചപ്പാത്തികൾ ഒന്നിനുമുകളിൽ ഒന്നായി ആറു   ചപ്പാത്തികൾ അടുക്കിയെടുക്കുക. (ചപ്പാത്തികളുടെ ഇടയിൽ ബട്ടറും പൊടിയും വിതറാൻ മറക്കരുത്.) 
  • അടുക്കിവെച്ച് ചപ്പാത്തി പരത്തി ചതുരത്തിൽ മുറിച്ച പഫ്‌സ് ഷീറ്റ് തയ്യാറാക്കുക
  • ഓരോ ഷീറ്റിലേക്ക്ക്കും  മസാലയും പുഴുങ്ങിയ മുട്ടയുടെ പകുതിയും വെച്ച് എതിർ വശങ്ങളിലുള്ള കോണുകൾ വെള്ളം കൊണ്ട് ഒട്ടിച്ച പഫ്സ് തയാറാക്കാം.
  • ചുവടു കട്ടിയുള്ള ഒരു പാനിൽ ബട്ടർ പേപ്പർ വെച്ച് 10 മിനിറ്റ് മീഡിയം തീയിൽ ചൂടാക്കിയശേഷം പഫ്സ് വെച്ചുകൊടുത്ത് 5 മിനിറ്റ് ചെറുതീയിൽ വച്ച് ശേഷം എല്ലാ തിരിച്ചും മറിച്ചും ഇട്ട് എല്ലാ വശങ്ങളും ഒരുപോലെ മൊരിച്ചെടുക്കുക അല്ലെങ്കിൽ ഒരു പാൻ ചൂടാക്കി അല്പം വെളിച്ചെണ്ണയൊഴിച്ച് പഫ്‌സ് മീഡിയം തീയിൽ വറുത്തെടുക്കുക.
  • രുചികരമായ പഫ്സ് ടൊമാറ്റോ കെച്ചപ്പിനൊപ്പം കഴിക്കാം.

English Summary: The pastry of this egg puff is made using wheat flour which makes it a healthy snack