ബസിലും കാറിലും ട്രെയിനിലും നടന്നും യാത്ര ചെയ്യുമ്പോൾ തട്ടുകടയിൽ നിന്ന് പൊങ്ങി പരക്കുന്ന ഉള്ളി വടയുടെ മണം, അതിൽ മയങ്ങാത്തവർ ഉണ്ടോ? ആ മണം ഇന്ന് നമ്മുടെ അടുക്കളയിൽ നിന്ന് ആകട്ടെ. ഈ മഴക്കാലത്ത് നാലുമണിക്ക്‌ ഒരു ഗ്ലാസ് ചായക്കൊപ്പം നമ്മുടെ കൈ കൊണ്ട്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബസിലും  കാറിലും ട്രെയിനിലും നടന്നുമൊക്കെ യാത്ര ചെയ്യുമ്പോൾ തട്ടുകടയിൽ നിന്ന് പൊങ്ങി പരക്കുന്ന  ഉള്ളി വടയുടെ മണം, അതിൽ മയങ്ങാത്തവർ ഉണ്ടോ? ആ മണം ഇന്ന് നമ്മുടെ അടുക്കളയിൽ നിന്ന് ആകട്ടെ. ഈ  മഴക്കാലത്ത്  നാലുമണിക്ക്‌ ഒരു ഗ്ലാസ് ചായയ്ക്കൊപ്പം നമ്മുടെ കൈ കൊണ്ട് ഉണ്ടാക്കിയ ഉള്ളി വട തന്നെ ആകട്ടെ. വളരെ എളുപ്പത്തിൽ നമുക്ക് ഉണ്ടാക്കാൻ പറ്റുന്ന ഒരു സ്നാക്ക് ആണ് ഉള്ളി വട.

ചേരുവകൾ 

  • 1. സവാള- 3  എണ്ണം വലുത് (നല്ലപോലെ  കനം കുറച്ച് അരിഞ്ഞെടുക്കുക )
  • 2. പച്ചമുളക് -2  എണ്ണം ചെറുതായി അരിഞ്ഞത്
  • 3. മുളകുപൊടി  - ¾ ടീസ്പൂൺ
  • 4. മൈദ - 8 ടേബിൾ സ്പൂൺ
  • 5 മഞ്ഞൾപ്പൊടി-1/4  ടീസ്പൂൺ
  • 6. കായപ്പൊടി – 1/4 ടീസ്പൂൺ
  • 7. കറിവേപ്പില ആവശ്യത്തിന് (ചെറുതായി അരിഞ്ഞത്)
  • 8. ഉപ്പ് ആവശ്യത്തിന്
  • 9. എണ്ണ വറുക്കാൻ ആവശ്യത്തിന്
ADVERTISEMENT

തയാറാക്കുന്ന വിധം

ഉള്ളി കനം കുറച്ച് അരിഞ്ഞ് എടുക്കുക. ഇതിലേക്ക് ആവശ്യത്തിന് ഉപ്പും മുളകുപൊടിയും  ചേർത്ത് ഞെരടി ഒരു 20 മിനിറ്റ് അടച്ച് വയ്ക്കുക. ശേഷം ഇതിലേക്ക് കറിവേപ്പില ചെറുതായി അരിഞ്ഞത്,  മുളകുപൊടി, മൈദപ്പൊടി, മഞ്ഞൾപ്പൊടി , കായപ്പൊടി എന്നിവ ഇട്ട് ഇളക്കിയെടുക്കുക. ഇതിൽ നിന്ന് കുറേശ്ശേയായി ഒരു ബോൾ വലിപ്പത്തിൽ എടുത്ത് കൈ വെള്ളയിൽ വെച്ച് ഒന്ന് അമർത്തി എടുത്ത് ചൂടായ എണ്ണയിൽ ഇട്ട് പാകത്തിന് വറുത്ത് കോരുക.