വെജിറ്റബിൾ പ്രേമികൾക്ക് രുചികരമായ ഫ്രൈഡ് റൈസ്, മൊരിച്ചെടുത്ത കോളിഫ്ലവർ കഷ്ണങ്ങളും ഫ്രൈഡ് റൈസും ചേരുന്ന രുചി കുട്ടികൾക്കും മുതിർന്നവർക്കും ഇഷ്ടപ്പെടും. ചേരുവകൾ കോളിഫ്ലവർ – ഒരു ചെറുത് ഇതളുകളായി മുറിച്ചത് മൈദ – അരക്കപ്പ് കോൺഫ്ലവർ – അരക്കപ്പ് കാശ്മീരി മുളകുപൊടി – ഒരു ടീസ്പൂൺ ഉപ്പ് – ഒരു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വെജിറ്റബിൾ പ്രേമികൾക്ക് രുചികരമായ ഫ്രൈഡ് റൈസ്, മൊരിച്ചെടുത്ത കോളിഫ്ലവർ കഷ്ണങ്ങളും ഫ്രൈഡ് റൈസും ചേരുന്ന രുചി കുട്ടികൾക്കും മുതിർന്നവർക്കും ഇഷ്ടപ്പെടും.

ചേരുവകൾ

  • കോളിഫ്ലവർ – ഒരു ചെറുത് ഇതളുകളായി മുറിച്ചത്
  • മൈദ – അരക്കപ്പ് 
  • കോൺഫ്ലവർ – അരക്കപ്പ്
  • കാശ്മീരി മുളകുപൊടി – ഒരു ടീസ്പൂൺ
  • ഉപ്പ് – ഒരു ടീസ്പൂൺ
  • ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – ഒരു ടേബിൾസ്പൂൺ
ADVERTISEMENT

മുകളിൽ കൊടുത്തിരിക്കുന്ന ചേരുവകൾ എല്ലാം ആവശ്യത്തിന് വെള്ളം ഒഴിച്ച് കുഴമ്പ് പരുവത്തിലാക്കി കോളിഫ്ലവറിൽ പുരട്ടി വയ്ക്കുക. മീഡിയം തീയിൽ എണ്ണ ചൂടാക്കി കോളിഫ്ലവർ വറുത്തത് മാറ്റിവയ്ക്കുക.

  • വേവിച്ച ബസ്മതി ചോറ് – 4 കപ്പ്
  • വെളുത്തുള്ളി – രണ്ട് ടേബിൾസ്പൂൺ
  •  ഇഞ്ചി – ഒരു ടേബിൾസ്പൂൺ
  •  പച്ചമുളക് – രണ്ടെണ്ണം വട്ടത്തിൽ അരിഞ്ഞത്
  •  സവാള -1 
  •  കാരറ്റ്-1 
  • കാബേജ് – അരക്കപ്പ് 
  • സോയസോസ് – 3 ടേബിൾ സ്പൂൺ
  • ഹോട്ട് ചില്ലി സോസ് – ഒരു ടേബിൾ സ്പൂൺ
  • കുരുമുളക്പൊടി – അര ടീസ്പൂൺ
  • ഉപ്പ് – ആവശ്യത്തിന്

എല്ലാ പച്ചക്കറികളും ചെറുതായി അരിഞ്ഞ് മാറ്റി വയ്ക്കുക. രണ്ട് ടേബിൾസ്പൂൺ എണ്ണ ചൂടാകുമ്പോൾ മുകളിൽ കൊടുത്തിരിക്കുന്ന ക്രമത്തിൽ പച്ചക്കറികളും വഴറ്റി എടുക്കുക. ഒന്നോ രണ്ടോ മിനിറ്റ് വഴറ്റിയാൽ മതിയാകും. അതിനുശേഷം  സോസ് ഒഴിച്ച് അതിലേക്ക് വേവിച്ച് മാറ്റി വച്ചിരിക്കുന്ന ചോറ് ചേർത്ത് ഇളക്കുക.  വിളമ്പുന്നതിന് തൊട്ടുമുൻപായി വറുത്ത്് വച്ചിരിക്കുന്ന കോളിഫ്ലവർ രണ്ട് ടേബിൾസ്പൂൺ സ്പ്രിങ് ഒനിയനും കുറച്ച് മല്ലിയിലയും ചേർത്ത് ചൂടോടെ വിളമ്പാം.

ADVERTISEMENT

English Summary: Cauliflower fried rice recipe.