പച്ചക്കറികളിൽ എല്ലാവർക്കും ഇഷ്ടപ്പെട്ട ഒന്നാണ് കാബേജ്, രുചികരമായ കാബേജ് മഞ്ചൂരിയൻ തയാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം. ചേരുവകൾ : 1. കാബേജ് ചിരകിയത് - 1 കപ്പ് 2.സവാള അരിഞ്ഞത് - 1/2 എണ്ണം 3. കാപ്സികം - 1/4 കപ്പ് 4. സ്പ്രിങ് ഒനിയൻ - 2 ടേബിൾ സ്പൂൺ 5. വെളുത്തുള്ളി - 1 ടീസ്പൂൺ 6. ഇഞ്ചി അരിഞ്ഞത് - 1

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പച്ചക്കറികളിൽ എല്ലാവർക്കും ഇഷ്ടപ്പെട്ട ഒന്നാണ് കാബേജ്, രുചികരമായ കാബേജ് മഞ്ചൂരിയൻ തയാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

ചേരുവകൾ :

  • 1. കാബേജ് ചിരകിയത് - 1 കപ്പ് 
  • 2.സവാള അരിഞ്ഞത് - 1/2 എണ്ണം 
  • 3. കാപ്സികം - 1/4 കപ്പ് 
  • 4. സ്പ്രിങ് ഒനിയൻ - 2 ടേബിൾ സ്പൂൺ 
  • 5. വെളുത്തുള്ളി - 1 ടീസ്പൂൺ 
  • 6. ഇഞ്ചി അരിഞ്ഞത് - 1 ടീസ്പൂൺ 
  • 7. പച്ചമുളക് അരിഞ്ഞത് - 1 ടീസ്പൂൺ 
  • 8. മൈദ - 3 ടേബിൾ സ്പൂൺ 
  • 9. കോൺഫ്ലോർ - 2 ടേബിൾ സ്പൂൺ 
  • 10. ഇഞ്ചി വെളുത്തുള്ളി അരച്ചത് - 1 ടീസ്പൂൺ 
  • 11. കാശ്മീരി മുളക് പൊടി - 1/2 ടീസ്പൂൺ 
  • 12. സോയ സോസ് - 11/2 ടീസ്പൂൺ 
  • 13. ടൊമാറ്റോ സോസ് - 11/2 ടീസ്പൂൺ 
  • 14. റെഡ് ചില്ലി സോസ് - 11/2 ടീസ്പൂൺ 
  • 15. എണ്ണ - 11/2 ടീസ്പൂൺ 
  • 16. നാരങ്ങാ നീര് - 1 ടീസ്പൂൺ 
  • 17. പഞ്ചസാര - 1 ടീസ്പൂൺ 
  • 18. ഉപ്പ് - ആവശ്യത്തിന് 
ADVERTISEMENT

തയാറാക്കുന്ന വിധം :

കാബേജ് ചിരകി എടുത്തതിൽ നിന്ന് വെള്ളം മുഴുവൻ ഊറ്റി മാറ്റി വയ്ക്കുക. അതിലേക്ക് മൈദ, കോൺഫ്ലോർ, കുറച്ച് ഉപ്പ്, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, മുളകു പൊടി എന്നിവ ചേർത്ത് നന്നായി കുഴയ്ക്കുക. വെള്ളം ആവശ്യം എന്നു തോന്നുന്നെങ്കിൽ കാബേജിൽ നിന്ന് ഊറ്റി വച്ച വെള്ളം ഒരു ടീസ്പൂൺ എടുക്കാം. കാബേജ് ചെറിയ ഉരുളകളാക്കി ചൂടാക്കിയ എണ്ണയിൽ ഇട്ടു ബ്രൗൺ കളർ ആകുന്നത് വരെ വറത്തു കോരി മാറ്റുക. വേറെ ഒരു പാനിൽ എണ്ണ ചൂടാക്കി സ്പ്രിങ് ഒനിയൻ, വെളുത്തുള്ളി, ഇഞ്ചി, പച്ചമുളക്,  ഉപ്പ് എന്നിവ ഇട്ട് വഴറ്റുക. അതിലേക്ക് സവാള അരിഞ്ഞതും ചേർക്കാം. അതിലേക്ക് കാപ്സിക്കം ഇട്ട് ഒരു മിനിറ്റ് വഴറ്റുക. സോയ സോസ്, ടൊമാറ്റോ സോസ്, ചില്ലി സോസ്, നാരങ്ങ നീര് എന്നിവ ചേർത്ത് ഇളക്കുക. പഞ്ചസാര കൂടി ചേർത്ത് ഇളക്കുക. അതിലേക്ക് വറത്തു വച്ച കാബേജ് ബോൾസ് ഇട്ട് രണ്ട് മിനിട്ട് നന്നായി ഇളക്കി യോജിപ്പിക്കുക. തീ ഓഫ്‌ ആക്കിയ ശേഷം സ്പ്രിങ് ഒനിയൻ അരിഞ്ഞത് ഇട്ട് വിളമ്പാം..