ചോക്ലേറ്റ് കഴിക്കുന്ന എല്ലാവർക്കും ചോക്ലേറ്റ് ഫൗണ്ടൻ കേക്ക് വളരെയധികം ഇഷ്ടമാകും. കേക്ക് മുറിക്കുമ്പോൾ ചോക്ലേറ്റ് പൊട്ടിയൊഴുകുന്നു ഈയൊരു ഫൗണ്ടൻ കാണാൻ തന്നെ നല്ല രസമാണ്. ചേരുവകൾ ചോക്ലേറ്റ് - 100 ഗ്രാം ബട്ടർ - 60 ഗ്രാം പഞ്ചസാര - 50 ഗ്രാം മുട്ട -2 എണ്ണം മൈദ - 22.5

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചോക്ലേറ്റ് കഴിക്കുന്ന എല്ലാവർക്കും ചോക്ലേറ്റ് ഫൗണ്ടൻ കേക്ക് വളരെയധികം ഇഷ്ടമാകും. കേക്ക് മുറിക്കുമ്പോൾ ചോക്ലേറ്റ് പൊട്ടിയൊഴുകുന്നു ഈയൊരു ഫൗണ്ടൻ കാണാൻ തന്നെ നല്ല രസമാണ്.

ചേരുവകൾ

  •  ചോക്ലേറ്റ്           - 100 ഗ്രാം
  •  ബട്ടർ                - 60 ഗ്രാം
  •  പഞ്ചസാര        - 50 ഗ്രാം
  •  മുട്ട                  -2 എണ്ണം
  •  മൈദ                - 22.5 ഗ്രാം
ADVERTISEMENT

 തയാറാക്കുന്ന വിധം

 ചോക്ലേറ്റും ബട്ടറും ഡബിൾ ബോയിൽ ചെയ്യുക ആവി ഒട്ടും ഉള്ളിൽ കടക്കാൻ പാടില്ല. പഞ്ചസാര പൊടിച്ചെടുക്കുക. മുട്ട നന്നായി അടിച്ച് പൊടിച്ച് പഞ്ചസാരയും ചേർത്ത് ക്രീമി ആക്കി എടുക്കാം. അരിച്ച മൈദയിലേക്ക് പഞ്ചസാര മുട്ട മിക്സ് ചേർത്തു കൊടുക്കാം. കട്ട കെട്ടാതെ ഇളക്കി യോജിപ്പിക്കുക. ഇതിലേക്ക് ബട്ടർ  ചോക്ലേറ്റ് മിക്സ് ഓരോ സ്പൂണായി ഒഴിച്ചു കൊടുക്കാം. ബേക്ക് ചെയ്യാൻ പാകത്തിനുള്ള  ചെറിയ ബൗളിലേക്ക് ബട്ടർ പേപ്പർ വച്ചശേഷം ബാറ്റർ  ഒഴിച്ചുകൊടുക്കുക. പത്തുമിനിറ്റ് പ്രീഹീറ്റ് ചെയ്ത പാത്രത്തിലേക്ക് കേക്ക് ഇറക്കിവയ്ക്കാം. തീ കുറച്ച് വയ്ക്കുക. മുകൾഭാഗം വെന്താൽ ഉടൻതന്നെ മാറ്റുക.  10 മിനിറ്റിൽ ഫൗണ്ടൻ റെഡി. ചൂടോടുകൂടി തന്നെ കട്ട് ചെയ്യുക. കട്ട് ചെയ്യുമ്പോൾ ചോക്ലേറ്റ് ഉള്ളിൽ നിന്നും പൊട്ടി വരുന്നതായി കാണാം. ചൂടോടുകൂടെതന്നെ കഴിക്കുകയും ചെയ്യുക.

ADVERTISEMENT

ശ്രദ്ധിക്കാൻ

  •   അളവ്  കൃത്യം  അളന്ന് എടുക്കുക
  •  നനവു പറ്റാതെ നോക്കുക
  •  കേക്ക് കൂടുതൽ വേവിക്കരുത്