വർഷം മുഴുവൻ ആരോഗ്യം സമ്പാദിക്കാനായി കർക്കിടകമാസം വിനിയോഗിക്കുന്നത് ഒരു ശീലമാണ്. ആരോഗ്യകരമായ ഔഷധക്കഞ്ഞി അഥവാ മരുന്നുകഞ്ഞി വീട്ടിൽ തയാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം. ചേരുവകൾ ഉണക്കലരി - 1 കപ്പ് കടുക് - 1 ടീസ്പുൺ ഉലുവ - 1½ ടീസ്പുൺ അയമോദകം - 1 ടീസ്പുൺ ജീരകം - 1 ടീസ്പുൺ എള്ള് - 1 ടീസ്പുൺ മരുന്ന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വർഷം മുഴുവൻ ആരോഗ്യം സമ്പാദിക്കാനായി കർക്കിടകമാസം വിനിയോഗിക്കുന്നത് ഒരു ശീലമാണ്. ആരോഗ്യകരമായ ഔഷധക്കഞ്ഞി അഥവാ മരുന്നുകഞ്ഞി വീട്ടിൽ തയാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

ചേരുവകൾ

  • ഉണക്കലരി - 1 കപ്പ് 
  • കടുക് - 1 ടീസ്പുൺ 
  • ഉലുവ - 1½ ടീസ്പുൺ 
  • അയമോദകം - 1 ടീസ്പുൺ 
  • ജീരകം - 1 ടീസ്പുൺ 
  • എള്ള് - 1 ടീസ്പുൺ 
  • മരുന്ന് പൊടി  - 3½ടീസ്പുൺ 
  • ആശാളി - 1 ടേബിള്‍സ്പ്പുൺ 
  • തേങ്ങ - ¼ കപ്പ് 
  • ചെറുപയർ - ¼ കപ്പ് 
  • മുതിര - 2 ടേബിൾസ്പ്പൂൺ 
  • മഞ്ഞൾപ്പൊടി  - ½ ടീസ്പുൺ 
  • ഉപ്പ് – ആവശ്യത്തിന്
ADVERTISEMENT

തയാറാക്കുന്ന വിധം

  • കടുക്, ഉലുവ, അയമോദകം, ജീരകം,എള്ള്, മരുന്നു പൊടി എന്നിവ വെള്ളത്തിൽ കുതിർത്ത് അല്പം തേങ്ങയും കൂടി ചേർത്ത് അരച്ചെടുക്കുക. 
  • കഴുകി കുതിർത്ത് ഉണക്കലരി ചെറുപയർ, മുതിര ,അരച്ച മരുന്നുകളുടെ കൂട്ടും മഞ്ഞൾപ്പൊടിയും ചേർത്ത് ഇളക്കി യോജിപ്പിച്ച് വേവിച്ചെടുക്കുക.
  • വേവിച്ച് കഞ്ഞിയുടെ കട്ടി കുറയ്ക്കാൻ ചൂടുവെള്ളമോ തേങ്ങപാലോ ചേർത്ത് ശേഷം കുതിർത്തു വച്ചിരിക്കുന്ന ആശാളി കൂടി ചേർത്ത് ചൂടോടെ കഴിക്കുക. 

(ശ്രദ്ധിക്കാൻ: മരുന്ന് പൊടി തയാറാക്കാനായി മുക്കൂറ്റി, വള്ളിയുഴിഞ്ഞ, കുറുന്തോട്ടി, തൊട്ടാവാടി എന്നിവയുടെ വേരും തണ്ടും ഇലയും ചതച്ച് ഉണക്കുക അതോടൊപ്പം പ്ലാവില ഞെട്ട് ആടലോടകത്തിൻറെയും കൊട്ടക്കയുടെയും ഇലകൂടി ഉണക്കിപ്പൊടിച്ച് വെള്ളവും വായുവും കടക്കാതെ സൂക്ഷിക്കുക.)