പ്രകൃതിയിൽ ഋതുഭേദങ്ങൾ പല മാറ്റങ്ങൾ സൃഷ്ടിക്കുന്ന പോലെ ഓരോ ഋതുവിലും ശരീരത്തിലും ഏറെ മാറ്റങ്ങൾ സംഭവിക്കുന്നു. "പഞ്ഞ കർക്കിടകം "എന്ന് പൊതുവെ പറയാറുണ്ടെങ്കിലും ധാരാളം ഔഷധങ്ങൾ പണ്ട് മുതലേ കർക്കിടക മാസത്തിൽ സേവിക്കാറുണ്ട്. അതിൽ പ്രാധാന്യം ഉള്ള ഒന്നാണ് മരുന്ന് കഞ്ഞി /ഔഷധങ്ങൾ ചേർന്ന ഔഷധ കഞ്ഞി. കർക്കിടക

പ്രകൃതിയിൽ ഋതുഭേദങ്ങൾ പല മാറ്റങ്ങൾ സൃഷ്ടിക്കുന്ന പോലെ ഓരോ ഋതുവിലും ശരീരത്തിലും ഏറെ മാറ്റങ്ങൾ സംഭവിക്കുന്നു. "പഞ്ഞ കർക്കിടകം "എന്ന് പൊതുവെ പറയാറുണ്ടെങ്കിലും ധാരാളം ഔഷധങ്ങൾ പണ്ട് മുതലേ കർക്കിടക മാസത്തിൽ സേവിക്കാറുണ്ട്. അതിൽ പ്രാധാന്യം ഉള്ള ഒന്നാണ് മരുന്ന് കഞ്ഞി /ഔഷധങ്ങൾ ചേർന്ന ഔഷധ കഞ്ഞി. കർക്കിടക

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രകൃതിയിൽ ഋതുഭേദങ്ങൾ പല മാറ്റങ്ങൾ സൃഷ്ടിക്കുന്ന പോലെ ഓരോ ഋതുവിലും ശരീരത്തിലും ഏറെ മാറ്റങ്ങൾ സംഭവിക്കുന്നു. "പഞ്ഞ കർക്കിടകം "എന്ന് പൊതുവെ പറയാറുണ്ടെങ്കിലും ധാരാളം ഔഷധങ്ങൾ പണ്ട് മുതലേ കർക്കിടക മാസത്തിൽ സേവിക്കാറുണ്ട്. അതിൽ പ്രാധാന്യം ഉള്ള ഒന്നാണ് മരുന്ന് കഞ്ഞി /ഔഷധങ്ങൾ ചേർന്ന ഔഷധ കഞ്ഞി. കർക്കിടക

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രകൃതിയിൽ ഋതുഭേദങ്ങൾ പല മാറ്റങ്ങൾ സൃഷ്ടിക്കുന്ന പോലെ ഓരോ ഋതുവിലും ശരീരത്തിലും ഏറെ മാറ്റങ്ങൾ സംഭവിക്കുന്നു. "പഞ്ഞ കർക്കിടകം "എന്ന് പൊതുവെ പറയാറുണ്ടെങ്കിലും ധാരാളം ഔഷധങ്ങൾ പണ്ട് മുതലേ കർക്കിടക മാസത്തിൽ സേവിക്കാറുണ്ട്. അതിൽ പ്രാധാന്യം ഉള്ള ഒന്നാണ് മരുന്ന് കഞ്ഞി /ഔഷധങ്ങൾ ചേർന്ന ഔഷധ കഞ്ഞി. കർക്കിടക മാസത്തിൽ ശരീരം ചൂടുള്ള കാലാവസ്ഥയിൽ നിന്നും തണുപ്പുള്ള കാലാവസ്ഥയിലേക്ക് മാറുവാൻ തയാറെടുക്കുന്ന സമയമാണ് അതിനാൽ സുഖദായാകമായ ഔഷധങ്ങൾ ചേർന്ന മരുന്ന് കഞ്ഞി അതി പ്രാധാന്യം ഉള്ളതാണ്. ഞവര അരിയും, ഔഷധ ചാറും, സുഗന്ധവ്യജ്ഞനങ്ങളും, നാളികേരപാലും ചേർന്ന് വളെരെ സ്വാദേറിയ ഒരു പഴമ  നിറഞ്ഞ  വിഭവം ആണ്. കാല ദേശ വ്യത്യസം അനുസരിച്ചു ഉണ്ടാക്കുന്ന രീതിയിൽ പല മാറ്റങ്ങൾ ഉണ്ടാകാറുണ്ട്. 

ഔഷധ കഞ്ഞി വിധി പ്രകാരം സേവിച്ചാൽ ഉള്ള ഗുണങ്ങൾ 

  •  ഉന്മേഷവും തേജസ്സും വർധിപ്പിക്കുന്നു. 
  • ദഹനശക്തി വർധിപ്പിക്കുന്നു 
  • മലശോധന ഫലവത്താകുന്നു. 
  • ഞവര അരി കൊണ്ട് തയാറാക്കിയാൽ ശരീര ക്ഷീണവും ബലക്ഷയവും മാറ്റുന്നു. 
ADVERTISEMENT

അഞ്ച് പേർക്ക് കുടിക്കാൻ ഉള്ള കഞ്ഞിക്കു വേണ്ട അളവ് 

  • ഞവര അരി -300ഗ്രാം (ഉണക്കലരി /പൊടിയരി )
  • ഉലുവ - 50 ഗ്രാം 
  • മുതിര - 50 ഗ്രാം
  • ചെറുപയർ - 50ഗ്രാം
  • ആശാളി - 20ഗ്രാം
  • ഇന്തുപ്പ്‌ - ആവശ്യം അനുസരിച്ചു
  • നാളികേരം - അര മുറി 
  • കക്കിന് കായ /വട്ടും കായ -ഒരെണ്ണം 
  • ജീരകം -10ഗ്രാം 
  • ചെറിയ ഉള്ളി - 5 എണ്ണം 
  • നെയ്യ് - 2 ടീസ്പൂൺ. 

ഔഷധ ചാറ് എടുക്കാൻ ആവശ്യമായത് 

  • മുക്കൂറ്റി -രണ്ട് തണ്ട് 
  • ചെറൂള -രണ്ട് തണ്ട് 
  • കയ്യുണ്യം -രണ്ട് തണ്ട് 

കഴുകി വൃത്തിയാക്കി എല്ലാം ഇടിച്ചു പിഴിഞ്ഞു ചാറെടുക്കുക. പുറമെ താമസിക്കുന്ന ആളുകൾക്ക് ഈ ഔഷധ ചാറ് ചേർക്കുന്നത് ഒഴിവാക്കി കഞ്ഞി തയാറാക്കാം. 

ഔഷധ പൊടിക്ക് ആവശ്യമായത് 

  •  ആശാളി 
  •  ജീരകം 
  • കുറുന്തോട്ടി വേര് 
  • ഉഴിഞ്ഞ 
  • ശതകുപ്പ /ചതോപ്പ /ചതൂപ 
ADVERTISEMENT

എല്ലാം സമം ചേർത്ത് ഉണക്കി പൊടിച്ചു നാളികേര പാലിൽ ഒരു സ്പൂൺ ചേർത്ത് കഞ്ഞിയിൽ ചേർക്കാം. മുകളിൽ പറഞ്ഞ എല്ലാ മരുന്നും ആയുർവേദ അങ്ങാടി കടയിൽ ലഭ്യമാണ്. അന്യ ദേശത്തു താമസിക്കുന്ന ആളുകൾക്ക് ഇതില്ലാതെ തയാറാക്കാം.

തയാറാക്കുന്ന വിധം 

1. തലേന്ന് കക്കിന് കായ കുതിരാൻ ഇട്ട് വയ്ക്കുക. പിറ്റേന്ന് പുറത്ത് ഉള്ള തോട് പൊട്ടിച്ചു ഉള്ളിലെ വെളുത്ത പരിപ്പ് നാളികേരം ചേർത്ത് അരച്ചോ വെള്ളത്തിൽ പൊട്ടിച്ചു ചേർത്ത് അതിന്റെ തെളിയോ ഉപയോഗിക്കാം.. 

2. ഞവര അരി, ആശാളി, ഉലുവ, മുതിര, ചെറുപയർ എല്ലാം അഴുക്ക് കളഞ്ഞു നല്ല ശുദ്ധമായ വെള്ളത്തിൽ കുതിർക്കാൻ വയ്ക്കുക. സാധാരണ അരിയേക്കാൾ അല്പം വേവ് കൂടുതൽ ഉള്ള അരി ആണ് ഞവര. കുറഞ്ഞത് ആറു മണിക്കൂർ എങ്കിലും കുതിരാൻ വയ്ക്കുക. അതിനുശേഷം മൺകലത്തിലോ, പ്രഷർ കുക്കറിലോ ആവശ്യം അനുസരിച്ചു വെള്ളം ഒഴിച്ച് കുതിർന്ന കൂട്ട് വേവാൻ വയ്ക്കുക. നല്ല പോലെ വെന്തു പാകം ആയാൽ അതിലേക്ക് ഇന്തുപ്പ്‌ ചേർക്കുക. അതിന് ശേഷം അര മുറി നാളികേരം ചിരകി പാലെടുത്ത് അതിലേക്ക് ഔഷധ പൊടിചേർക്കുക. കക്കിന് കായ പൊട്ടിച്ച തെളി വെള്ളം ഒഴിച്ച് നന്നായി പാകം ആകുമ്പോൾ മുക്കൂറ്റി, ചെറൂള, കയ്യോന്നി ചതച്ച് അതിന്റെ ചാറു ഒരു ടീസ്പൂൺ ചേർക്കാം. (പുറം രാജ്യത്തു താമസിക്കുന്നവർക് ഈ സ്റ്റെപ് ഒഴിവാക്കാം ).

ADVERTISEMENT

3.അവസാനം ഒരു പാനിൽ നെയ് ചേർത്ത് അതിലേക്കു ചെറിയ ജീരകം,  ചെറിയ ഉള്ളി അരിഞ്ഞത്, ഒരു തണ്ട് കറിവേപ്പില ചേർത്ത് മൂപ്പിച്ചു ഒഴിച്ച് ചൂടോടെ കഴിക്കാം. മരുന്ന് കഞ്ഞി കഴിക്കുമ്പോൾ മത്സ്യമാംസാദികൾ ഒഴിവാക്കണം. കഞ്ഞി യഥാവിധി 1, 3, 5, 7....21.എന്ന ക്രമത്തിൽ ഏതെങ്കിലും ക്രമത്തിൽ കഴിക്കാം. 

എല്ലാവരും ഈ കർക്കിടക മാസത്തിൽ വളരെ രുചികരമായ ഈ വിഭവം തയാറാക്കി നോക്കുക. കറികൾ കൂട്ടിയും അല്ലാതെയും കഴിക്കാം. 

ശ്രദ്ധിക്കാൻ 

ഗർഭിണികളായ സ്ത്രീകൾ ഇത് ഒഴിവാക്കുക. ഞവര അരി ലഭ്യമല്ലാത്തവർ സാധാരണ പച്ചരി, അല്ലെങ്കിൽ പൊടിയരി വെച്ചും ചെയ്യാവുന്നതാണ്. 

English Summary: Navara rice  is a healthy food with sweet taste and a trace of astringency in it.