ഉത്തരേന്ത്യൻ റെസ്റ്റാറന്റുകളിൽ ചപ്പാത്തി, തന്തൂർ റൊട്ടി എന്നിവ പോലെ വിളമ്പുന്ന മറ്റൊരു സ്വാദിഷ്ടമായ വിഭവമാണ് "നാൻ ". മുട്ട ചേർക്കാത്തതിനാൽ സസ്യാഹാരികൾക്കും ഇത് പ്രിയപ്പെട്ടതാവും. വളരെ എളുപ്പം വീടുകളിൽ ഇത് പാകം ചെയ്തെടുക്കാം. മൈദയാണ് ഇതിലെ പ്രധാന ചേരുവ. ചേരുവകൾ മൈദ - 2 കപ്പ് പഞ്ചസാര - 2 ടീ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഉത്തരേന്ത്യൻ റെസ്റ്റാറന്റുകളിൽ ചപ്പാത്തി, തന്തൂർ റൊട്ടി എന്നിവ പോലെ  വിളമ്പുന്ന മറ്റൊരു സ്വാദിഷ്ടമായ വിഭവമാണ്  "നാൻ ".  മുട്ട ചേർക്കാത്തതിനാൽ  സസ്യാഹാരികൾക്കും ഇത് പ്രിയപ്പെട്ടതാവും. വളരെ എളുപ്പം  വീടുകളിൽ ഇത് പാകം ചെയ്തെടുക്കാം. മൈദയാണ് ഇതിലെ പ്രധാന ചേരുവ.    

ചേരുവകൾ

  • മൈദ - 2 കപ്പ് 
  • പഞ്ചസാര - 2 ടീ സ്പൂൺ 
  • യീസ്റ്റ്  - 1 ടേബിൾ സ്പൂൺ 
  • ചൂട് പാൽ - 2 ടേബിൾ സ്പൂൺ. 
ADVERTISEMENT

യീസ്റ്റും പഞ്ചസാരയും ചൂടുള്ള പാലിൽ നന്നായി കലർത്തി അര മണിക്കൂർ വയ്ക്കുക. 

  • ഉപ്പ് - 1 1/2 ടീ സ്പൂൺ 
  • എണ്ണ - 2 ടേബിൾ സ്പൂൺ 
  • ചൂട് പാൽ - 1/4 ലിറ്റർ 

മൈദയിൽ ചൂട് പാൽ, എണ്ണ, ഉപ്പ് എന്നിവ ഒഴിച്ച് തയാറാക്കി വച്ച യീസ്റ്റ് മിശ്രിതവും കലർത്തി നന്നായി കുഴക്കുക. കുഴച്ചുവെച്ച മാവിനു മുകളിൽ 1ടേബിൾ സ്പൂൺ എണ്ണ കൂടി ഒഴിക്കുക. ഈ മാവ് നല്ല കട്ടിത്തുണികൊണ്ട് 2 മണിക്കൂർ മൂടിവെച്ചശേഷം ഉരുളകളാക്കിയെടുത്തു കനത്തിൽ പരത്തിയെടുക്കുക. പരത്തുമ്പോൾ കുറച്ച് എള്ള് കൂടി ചേർക്കുക. ശേഷം ഇത് ചട്ടിയിൽ 2 വശവും പൊള്ളിവരുംവരെ ചുട്ടെടുക്കുക. ഈ സമയത്ത് നെയ്യും ചില്ലി ഫ്ലേക്‌സും ചേർത്തു കൊടുക്കാം.