ശരവണ ഭവൻ സ്റ്റൈൽ തക്കാളി കൂട്ട് വെറും 10 മിനിറ്റിൽ തന്നെ വീട്ടിൽ ഉണ്ടാക്കാം. ഇഡ്ലി, ദോശ, ചപ്പാത്തി, ചോറിന്റെ ഒക്കെ കൂടെ കഴിക്കാൻ കിടിലൻ. ചേരുവകൾ : 1. ചെറിയ ഉള്ളി - 1 കപ്പ് 2. സവാള - 1/2 കപ്പ് 3. തക്കാളി - 1 എണ്ണം 4. വെളുത്തുള്ളി - 2 അല്ലെങ്കിൽ 3 എണ്ണം 5. നാളികേരം - 1 കപ്പ് 6. ജീരകം - 3/4 ടേബിൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ശരവണ ഭവൻ സ്റ്റൈൽ തക്കാളി കൂട്ട് വെറും 10 മിനിറ്റിൽ തന്നെ വീട്ടിൽ ഉണ്ടാക്കാം. ഇഡ്ലി, ദോശ, ചപ്പാത്തി, ചോറിന്റെ ഒക്കെ കൂടെ കഴിക്കാൻ  കിടിലൻ.

ചേരുവകൾ :

ADVERTISEMENT

1. ചെറിയ ഉള്ളി - 1 കപ്പ്
2. സവാള - 1/2 കപ്പ്
3. തക്കാളി - 1 എണ്ണം
4. വെളുത്തുള്ളി - 2 അല്ലെങ്കിൽ 3 എണ്ണം
5. നാളികേരം - 1 കപ്പ്
6. ജീരകം - 3/4 ടേബിൾ സ്പൂൺ
7. കാശ്മീരി മുളക് പൊടി - 1 ടേബിൾ സ്പൂൺ
8. മല്ലിപ്പൊടി - 1/2 ടേബിൾ സ്പൂൺ
9. ജീരകപ്പൊടി - 1/2 ടേബിൾ സ്പൂൺ
10. മഞ്ഞൾപ്പൊടി - 1/2 ടേബിൾ സ്പൂൺ
11. കടുക് - 1/4 ടേബിൾ സ്പൂൺ
12. വറ്റൽ മുളക് - 1 എണ്ണം
13. കറിവേപ്പില
14. മല്ലിയില
15. എണ്ണ - 3 ടേബിൾ സ്പൂൺ
16. ഉപ്പ് - ആവശ്യത്തിന്

തയാറാക്കുന്ന വിധം :

ADVERTISEMENT

നാളികേരവും 1/2 ടേബിൾ സ്പൂൺ ജീരകവും നന്നായി അരച്ചെടുക്കുക. ഒരു പാനിൽ 2 ടേബിൾ സ്പൂൺ എണ്ണ ചൂടാക്കി ചെറിയ ഉള്ളി, സവാള എന്നിവ വഴറ്റുക. ഒന്ന് കളർ മാറുമ്പോൾ വെളുത്തുള്ളി ഇട്ട് വഴറ്റുക. ഇതിലേക്ക് തക്കാളി ഇട്ട് വഴറ്റുക. ഇനി മുളകുപൊടി, മല്ലി പ്പൊടി, ജീരകപ്പൊടി എന്നിവ ഇട്ട് നന്നായി ഇളക്കി കൊടുക്കുക.

ഒരു കാൽ ഗ്ലാസ്‌ വെള്ളം ഒഴിച്ച് മഞ്ഞൾപ്പൊടിയും ആവശ്യത്തിന് ഉപ്പും ഇട്ട് ഒരു അഞ്ച് മിനിറ്റ് അടച്ച് വച്ച് വേവിക്കുക. അതിനുശേഷം അരപ്പ് ഒഴിച്ച് നന്നായി ഒരു മിനിറ്റ് തിളപ്പിക്കാം. ഒരു പാനിൽ എണ്ണ ചൂടാക്കി കടുക്, ജീരകം, മുളക് എന്നിവ പൊട്ടിക്കുക, തീ അണച്ച ശേഷം കറിവേപ്പില, മല്ലിയില, ഒരു കാൽ ടീസ്പൂൺ മുളകുപൊടി എന്നിവ ഇട്ട് ഇളക്കി കറിയിലേക്ക് ഇട്ട് കൊടുക്കാം. 

ADVERTISEMENT

English Summary : Tomato Kootu Recipe, Saravana Bhavan Tomato Curry